എ.ജി.എം മൂന്നാമത് സ്നേഹ ഭവനത്തിന് തെക്കൻ കുറ്റൂരിൽ തറക്കല്ലിട്ടു

തിരൂർ: ‘കൂടൊരുക്കാന്‍ കൂടെ നില്ക്കാം’ എന്ന സന്ദേശവുമായി കെ. എന്‍ .എം മര്‍കസുദഅവ വനിതാ വിഭാഗമായ എം. ജി.എം സംസ്ഥാന സമിതി നടപ്പിലാക്കുന്ന സ്നേഹ ഭവന പദ്ധതിയുടെ മൂന്നാമത് വീടിൻ്റെ തറക്കല്ലിടൽ തിരൂർ മണ്ഡലത്തിലെ തെക്കൻ കുറ്റൂരിൽ നടന്നു.എം. ജി. എം സംസ്ഥാന പ്രസിഡന്റ് സല്‍മ അന്‍വാരിയ്യ ശിലാസ്ഥാപനം നിർവ്വഹിച്ചു.എം.ജി.എം പ്രവര്‍ത്തകര്‍ വിഹിതമെടുത്തും സംഭാവനകള്‍ സ്വീകരിച്ചും സംസ്ഥാനത്തെ അര്‍ഹതപ്പെട്ട 100 കുടുംബങ്ങള്‍ക്ക് വീടൊരുക്കുന്നതാണ് എം. ജി. എം സ്നേഹ ഭവന പദ്ധതി. ചടങ്ങിൽ പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി മുഖ്യാതിഥിയായിരുന്നു. കെ. എൻ. എം മർക്കസുദ്ദഅവ സംസ്ഥാന സെക്രട്ടറി പി സുഹൈൽ സാബിർ സ്നേഹ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തി. എം.ജി.എം സംസ്ഥാന ട്രഷറര്‍ റുക്സാന വാഴക്കാട് പദ്ധതി വിശദീകരിച്ചു. സംസ്ഥാന ഭാരവാഹികളായ

ഡോ: ജുവൈരിയ, മറിയ കുട്ടി സുല്ലമിയ്യ , ജുബൈരിയ ഐക്കരപ്പടി,ഹസനത്ത് പരപ്പനങ്ങാടി, ജില്ലാ ഭാരവാഹികളായ
,അസ്മ താനൂർ,കെ.ടി. ജസീറ, സി ഫാത്തിമ്മ കുട്ടി,റഹ്മത്ത് കാളാട് , കെ സൈനബ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മുൻ മെമ്പർ ടി.വി. റംഷീദ ടീച്ചർ , ഹുസൈൻ കുറ്റൂർ,ജലീൽ തൊട്ടി വളപ്പിൽ, ഷംസുദ്ധീൻ അല്ലൂർ, നൗഷാദ് തയ്യിൽ, സി ജലീൽ ,എം അബ്ദു റഹിമാൻ, മുസ ആയപ്പള്ളി, സി. എം സി അമൽ റാസ ,കെ മുൻദിർ,എം.ജി എം മണ്ഡലം ഭാരവാഹികളായ വി.പി അയിഷ , റസീന ചെമ്പ്ര, ആയിഷാബി പച്ചാട്ടിരി, ആരിഫ അയപ്പള്ളി, വി.പി അസ്മാബി ,സഫിയ ചേന്നര , സഫ്റീന പാറപ്പുത്ത് എന്നിവർ സംസാരിച്ചു. സ്നേഹ ഭവന പദ്ധതിയില്‍ പണി പൂര്‍ത്തിയായ വയനാട് പിണങ്ങോട്ടും പാലക്കാട് ഒറ്റപ്പാലത്തും വീടുകൾ സമർപ്പിച്ചു. നാലാമത്തെ വീട് കോഴിക്കോട് ജില്ലയിലും നിർമിച്ചു നൽകും.

