കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ നാല് പേർ പിടിയിൽ

തൃശൂർ: ചാലക്കുടിയിൽ വൻ കഞ്ചാവ് വേട്ട. രണ്ട് കോടി രൂപയുടെ കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കർണ്ണാടക സ്വദേശി മുനീർ, ഭാര്യ ശാരദ, ബന്ധു ശ്വേത, മണ്ണാർക്കാട്ട് താഴത്തെ കല്ലടി വീട്ടിൽ ഇസ്മയിൽ എന്നിവരെയാണ് പിടികൂടിയത്.

രണ്ട് കാറുകളിലായി കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘം പിടികൂടുകയായിരുന്നു. കോയമ്പത്തൂരിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം. കാറുകൾ വാടകയ്‌ക്ക് വിളിച്ച് വിമാന യാത്രക്കാരെന്ന വ്യാജേനയാണ് കോയമ്പത്തുരിൽ നിന്ന് ഇവർ കഞ്ചാവ് കടത്തിയത്.