Main Banner

കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു

പാലക്കാട്: കുത്തേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ മരിച്ചു. യുവമോര്‍ച്ച തരൂര്‍ പഞ്ചായത്ത് സെക്രട്ടറി അരുണ്‍ കുമാറാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ മരണപ്പെട്ടത്. എട്ട് ദിവസത്തോളം ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിഞ്ഞ ശേഷമാണ് മരണം സംഭവിച്ചത്.

1 st paragraph

മാര്‍ച്ച് രണ്ടിനായിരുന്നു പഴമ്പാലക്കോട് അമ്പലത്തിനു സമീപമുണ്ടായ അടിപിടിയില്‍ അരുണ്‍ കുമാറിന് കുത്തേറ്റത്. അരുണ്‍കുമാറിനെ കുത്തിയത് സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് ബിജെപി ആരോപിച്ചിരുന്നു. സംഭവത്തില്‍ കൃഷ്ണദാസ്, മണികണ്ഠന്‍ എന്നിവരെ ആലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒരു പ്രതി ഇപ്പോഴും ഒളിവിലാണ് എന്നാണ് വിവരം.

2nd paragraph

അരുണ്‍ കുമാറിന്റെ മരണത്തില്‍ അനുശോചിച്ച് ഇന്ന് രാവിലെ മുതല്‍ വൈകിട്ട് ആറ് വരെ ആലത്തൂര്‍ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബിജെപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്