ബൈക്കിന്റെ ടൂള്‍ ബോക്‌സില്‍ ഹാഷിഷ് ഓയില്‍; രണ്ട് യുവാക്കള്‍ പിടിയില്‍


ആലപ്പുഴ: ആലപ്പുഴയില്‍ മാരകശേഷിയുള്ള മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പൊലീസ് പിടികൂടി. കുമ്പളങ്ങി സ്വദേശികളായ യുവാക്കളാണ് ഹാഷിഷ് ഓയിലുമായി അര്‍ത്തുങ്കല്‍ പൊലീസിന്റെ പിടിയിലായത്. കുമ്പളങ്ങി പുളിയക്കല്‍ ജോസഫ് ഷാന്‍ജിന്‍ (22), കുമ്പളങ്ങി ബാവക്കാട്ട് റിതിക്ക് (22) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയതത്.

പ്രതികളുടെ പക്കല്‍ നിന്ന് 110 ഗ്രാം ഹാഷിഷ് ഓയില്‍ പിടികൂടി. 56 ചെറിയ ബോട്ടിലുകളിലാക്കി ബൈക്കിന്റെ ടൂള്‍ ബോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഹാഷിഷ് ഓയില്‍. എറണാകുളത്തുനിന്നും ബൈക്കില്‍ ചേര്‍ത്തല, അര്‍ത്തുങ്കല്‍ഭാഗത്ത് ചെറുകിട വില്‍പ്പനയ്ക്കായി എത്തിച്ചതാണ് ഇതെന്ന് പൊലീസ് പറഞ്ഞു.