സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
മലപ്പുറം: കേരള സര്‍ക്കാരിന്റെ വഞ്ചന അവസാനിപ്പിക്കുക, പ്രവാസികളെ രക്ഷിക്കുക എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന് റാഷി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
മലപ്പുറം ജില്ലാ പ്രസിഡന്റ് സി ഗംഗാധരന് അധ്യക്ഷത വഹിച്ചു. പ്രവാസി കോണ്‍ഗ്രസ് ജില്ലാ പസിഡന്റ് കെ പി കുഞ്ഞുഹാജി സംസാരിച്ചു. ഷംനാദ് കൂട്ടിക്കട, എം ബി സിറാുജ്ജുദ്ദീന്, കെ പി ഗോപിനാഥന് , ഡെല്‍റ്റ ഷരീഫ്, ഷരീഫ് മാഷ് അരീക്കോട് എന്നിവര്‍ മാര്‍ച്ചിനും ധര്‍ണ്ണക്കും നേതൃത്വം നല്കി. രാജേഷ് നരിക്കോടന്‍ സ്വാഗതവും ക്ലിന്റ് തോമസ് നന്ദിയും പറഞ്ഞു.മറ്റു പാര്‍ട്ടികളില്‍ നിന്നും ഭാരതീയ നാഷണല്‍ ജനതാദളിലേക്ക് വന്ന പ്രവര്ത്തകരെ് മെമ്പര്‍ഷിപ്പ് നല്കി സ്വീകരിച്ചു.
ഫോട്ടോ;ഭാരതീയ നാഷണല്‍ ജനതാദള്‍ ജില്ലാ കമ്മിറ്റി മലപ്പുറം സിവില്‍ സ്റ്റേഷന് മുന്നില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന ജനറല്‍ സെക്രട്ടറി സെനിന് റാഷി ഉദ്ഘാടനം ചെയ്യുന്നു