Main Banner

മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.

തിരൂർ: കഴിഞ്ഞ 3 പതിറ്റാണ്ടു കാലമായി ജില്ലയിലെ ജീവകാരുണ്യ, സാമുഹ്യ സേവന രംഗത്ത് പ്രവർത്തിക്കുന്ന മുജീബ് താനാളൂരിനെ ജന്മനാട് ആദരിച്ചു.
നന്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ഐ.സി.യു ആംബുലൻസ് സമർപ്പണ വേദിയാണ് പൗരാവലിയുടെ ആദരവ് നടന്നത്. കേരളത്തിലെ അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകരായ ഫാദർ ഡേവിഡ് ചിറമേലും നാസർ മാനുവും ചേർന്നാണ് ഉപഹാരം സമ്മാനിച്ചത്.

1 st paragraph
ജീവകാരുണ്യ പ്രവർത്തകനായ മുജീബ് താനാളൂരിന് ജന്മനാടിന്റെ ആദരവ് ഫാ: ഡേവിഡ് ചിറമേലും നാസർ മാനുവും ചേർന്ന് സമ്മാനിക്കുന്നു.

ചടങ്ങിൽ താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സൽമത്ത് , ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം ഷാഫി, താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, വൈസ് പ്രസിഡണ്ട് വി.അബ്ദുറസാഖ്, സി പി എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, ഡി.സി.സി സെക്രട്ടറി ഒ.രാജൻ, താനൂർ നിയോജക മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.എൻ. മുത്തുക്കോയ തങ്ങൾ . ടി.കെ. മരക്കാരുട്ടി ,
പി.എസ്. സഹദേവൻ, തോട്ടുങ്ങൽ അബ്ദുറഹിമാൻ ഹാജി, പി.എസ്. ഹമീദ് ഹാജി, വി. അബ്ദുറഹിമാൻ, പി. അയ്യുബ് ,
കുന്നത്ത് നാസർ, വെള്ളിയത്ത് സൈതലവി എന്നിവർ സംസാരിച്ചു.

2nd paragraph