Fincat

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും.

കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുളള സമയ പരിധി നവംബര്‍ 19ന് സമാപിക്കും. നവംബര്‍ 20ന് പത്രികകളുട സൂക്ഷ്മ പരിശോധന നടക്കും. സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുളള അവസാന ദിവസം നവംബര്‍ 23 ആണ്.

 

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള പൊതുതിരഞ്ഞെടുപ്പ് നീതിപൂര്‍വ്വവും നിഷ്പക്ഷവുമായി നടത്തുന്നതുമായി ബന്ധപ്പെട്ട് ജി.ആര്‍.ഗോകുലിനെ ജില്ലയില്‍ നിരീക്ഷകനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമിച്ചു. ധനകാര്യ (റിസോഴ്‌സ്) വകുപ്പില്‍ ഓഫിസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയാണ് ഇദ്ദേഹം.

 

1 st paragraph

തദ്ദേശ സ്വയംഭരണ വകുപ്പ് പ്രസിദ്ധീകരിക്കുന്ന ‘തദ്ദേശകം 2021’ ഗൈഡ് ആവശ്യമുളളവര്‍ നവംബര്‍ 25 ന് മുമ്പ് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ മുന്‍കൂര്‍ തുക അടവാക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. 300 രൂപ നിരക്കില്‍ ഗൈഡ് പൊതുജനങ്ങള്‍ക്ക് ലഭിക്കും.