ജില്ലാ പഞ്ചായത്തിലേക്ക് 58 സ്ഥാനാർത്ഥികൾ പത്രിക നൽകി
ജില്ലാ പഞ്ചായത്തിലേക്ക് ഇന്നലെ (നവംബർ 17) 26 ഡിവിഷനിൽ നിന്നായി 58 സ്ഥാനാർത്ഥികൾ പത്രിക നൽകി. മൊത്തം 84 സെറ്റ് പത്രികകളാണ് നൽകിയത്. വൈകിട്ട് 3 മണിക്ക് എത്തിയ സ്ഥാനാർത്ഥികൾക്ക് ടോക്കൺ നൽകിയാണ് രാത്രി വൈകിയും ഉപവരണാധികാരിയായ എ.ഡി.എം . എൻ.എം. മെ ഹറലി പത്രികകൾ സ്വീകരിച്ചത്. ചൊവ്വാഴ്ച പൊതുവെ പത്രിക നൽകാൻ സ്ഥാനാർത്ഥികൾ കാണിച്ചിരുന്ന വിമുഖത ഇന്നലെ പത്രികാസമർപ്പണത്തിലുണ്ടായില്ല.
26 വനിതകളും 32 പുരുഷൻമാരുമാണ് പത്രിക നൽകിയത്.
വഴിക്കടവ് (2 വനിതകൾ) കരുവാരക്കുണ്ട്
(2 വനിതകൾ)
വണ്ടൂർ (3 പുരുഷൻമാർ) പാണ്ടിക്കാട്
(2 വനിതകൾ) ആനക്കയം (2 വനിതകൾ)
മക്കരപറമ്പ് (1 പുരുഷൻ) എടയൂർ (2 പുഷൻമാർ) ആതവനാട് (3 പുഷൻമാർ)
എടപ്പാൾ (2 പുഷൻമാർ)
ചങ്ങരംകുളം (2 വനിതകൾ)
മാറഞ്ചേരി (3 പുഷൻമാർ) മoഗലം (2 പുഷൻമാർ) തിരുനാവായ (2 പുഷൻമാർ)
നിറമരുതൂർ (4 പുഷൻമാർ)
രണ്ടത്താണി (2 വനിതകൾ)
നന്നമ്പ്ര (2 വനിതകൾ)
എടരിക്കോട് (1 പുരുഷൻ)ഒതുക്കുങ്ങൽ (1 വനിത) പൂക്കോട്ടൂർ (4 പുഷൻമാർ) വേങ്ങര (1 വനിത) തേഞ്ഞിപ്പലം (1 വനിത) കരിപ്പൂർ (2 പുഷൻമാർ)
വാഴക്കാട് (3 വനിതകൾ)
അരീക്കോട് (3 വനിതകൾ)
എടവണ്ണ (3 വനിതകൾ)
തൃക്കലങ്ങോട് (3 പുരുഷൻമാർ) എന്നിങ്ങനെയാണ് പത്രിക നൽകിയത്.
നാളെയാണ് (നവംബർ 19)പത്രിക നൽകാനുള്ള അവസാന തിയ്യതി