പെരുന്തിരിത്തി-വാടിക്കടവ് തൂക്കുപാലംസർക്കാർ ഇടപെടണം.പൗര സമിതി
കൂട്ടായി: അപകടാവസ്ഥയിലായ പെരുന്തിരിത്തി-വാടിക്കടവു തൂക്കു പാലം അറ്റകുറ്റ പണികൾ ചെയ്യാൻ സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന് കൂട്ടായി പൗര സമിതി ആവശ്യപ്പെട്ടു.
കൂട്ടായി ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ, ഹോസ്പിറ്റലിലേക്ക് വരുന്ന രോഗികൾ , ടൂറിസ്റ്റുകൾ തുടങ്ങി ആയിരക്കണക്കിന് യാത്രക്കാർ ദിവസേന ഉപയോഗിക്കുന്ന തൂക്കുപാലം തുരുമ്പ് പിടിച്ച് അപകടകരമായ അവസ്ഥയിലായിലാണ്. അധ്യകൃതരുടെ അടിയന്തരമായ ഇടപെടൽ ഇല്ലെങ്കിൽ വലിയൊരു ദുരന്തം ഏതുസമയം സംഭവിക്കുന്ന വിധത്തിലാണ് നിലവിലെ പാലത്തിന്റെ അവസ്ഥ.
തുരുമ്പ് പിടിച്ച് ദ്രവിച്ച് പ്ലാറ്റ് ഫോമുകളും തകർന്ന കൈവരികളും പൊട്ടിയ സ്റ്റേ വയറുകളും കൊണ്ട് ഭീതി ജനിപ്പിക്കുന്ന രൂപത്തിലാണ് ഇന്ന് പാലം നിലകൊള്ളുന്നത്.
വലിയൊരു അപകടത്തിന് കാത്തുനിൽക്കാതെ എത്രയും പെട്ടന്ന് നടപടികൾ പൂർത്തിയാക്കുവാൻ അധ്യകതർ തയ്യാറാകണമെന്ന് പൗരസമിതി കൂട്ടായി ആവശ്യപ്പെട്ടു.
കൂട്ടായി പൗരസമതി കൺവീനർ സലാം താണിക്കാട് അധ്യക്ഷത വഹിച്ചപ്രതിഷേധ സംഗമത്തിൽ ഷരീഫ് കൂട്ടായി, കമറുദ്ധീൻപി കെ, അസീസ് പള്ളി വളപ്പ്, മുജീബ് സി പി, നാസർ താണിക്കാട്, എസ് പി അൻവർ സാദത്ത് തുടങ്ങിയവർ സംസാരിച്ചു.