കരിപ്പൂരില്‍ ഇത്തവണയും ഹജ്ജ് എംബാര്‍ക്കേഷന്‍ ഇല്ല

കൊണ്ടോട്ടി: കരിപ്പൂരില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ ഉണ്ടാവില്ലെന്ന് മന്ത്രി . ഇത്തവണയും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം അനുവദിക്കാനാകില്ലെന്നു കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍ അബ്ബാസ് നഖ് വി ലോക്‌സഭയില്‍ വ്യക്തമാക്കി.

എം.കെ.രാഘവന്‍ എംപിയുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. കോഴിക്കോട് വിമാനത്താവളത്തില്‍ വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിവച്ച കാര്യവും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവില്‍ കൊച്ചി വിമാനത്താവളമാണ് ഹജ് എംബാര്‍ക്കേഷന്‍ കേന്ദ്രമായി അനുവദിച്ചിട്ടുള്ളത്.റണ്‍വേ നീളം കൂട്ടിയാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതിയുണ്ടാകൂവെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്‌സഭയില്‍ വ്യക്തമാക്കിയതിന് പിന്നാലെ കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി മുക്താര്‍അബ്ബാസ് നഖ് വിയുടെ ഈ മറുപടി കരിപ്പൂരിന് കനത്ത തിരിച്ചടിയാവുകയാണ്.