താക്കോൽ ദാനം നിർവഹിച്ചു

തിരൂർ: ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് ‘അഭയം ‘ ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി. ടി. എൽ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാൾ ഡോ. സതീഷ്. കെ. പി അധ്യക്ഷത വഹിച്ചു. മംഗലം പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുഞ്ഞുട്ടി, കൂട്ടായി എം. എം. എം. എച്. എസ്. എസ് പ്രിൻസിപ്പാൾ ഷൈനി ജേക്കബ്, കൂട്ടായി എം. എം. എം. എച്. എസ്. എസ് ഹെഡ് മാസ്റ്റർ ബിന്ദുലാൽ, വാർഡ് മെമ്പർ ഇബ്രാഹിം കുട്ടി, റിട്ടയഡ് അദ്ധ്യാപകൻ മുഹമ്മദ്‌ മാഷ്, ചേന്നര വി. വി. യു. പി. എസ് എച്. എം അഷ്‌ക്കറലി, അഡ്മിനിസ്ട്രേറ്റർ മുഹമ്മദ്‌ റാസി, എൻ. എസ്. എസ് കോഡിനേറ്റർ സൗമ്യ. കെ. പി, പി. ടി. എ പ്രസിഡന്റ്‌ സക്കീർ ഹുസൈൻ, സ്റ്റാഫ് സെക്രട്ടറി അശ്വനി. ടി. പി എന്നിവർ ആശംസകളർപ്പിച്ചു. എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ഷാനവാസ്‌ സ്വാഗതവും എൻ. എസ്. എസ് യൂണിറ്റ് സെക്രട്ടറി അജ്മൽ. എ. ടി നന്ദിയും പറഞ്ഞു.അഡ്മിനിസ്ട്രേറ്റർ മുഹമ്മദ്‌ റാസി പുതിയ ഭവന പദ്ധതിയുടെ പ്രഖ്യാപനവും നടത്തി.

ഫോട്ടോ:ചേന്നര മൗലാന കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് ‘അഭയം ‘ ഭവന പദ്ധതി പ്രകാരം നിർമിച്ചു നൽകുന്ന ഭവനത്തിന്റെ താക്കോൽദാനം കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി എൻ. എസ്. എസ് പ്രോഗ്രാം കോഡിനേറ്റർ ഡോ. സോണി നിർവ്വഹിക്കുന്നു