തിരൂര്‍ നഗരസഭക്ക് ശുചിത്വ പദവി ; ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി ഔദ്യോഗിക പ്രഖ്യാപനം നിര്‍വഹിക്കും

തിരൂര്‍ : മാലിന്യസംസ്‌കരണ രംഗത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി തിരൂര്‍ നഗരസഭക്ക് സംസ്ഥാന സര്‍ക്കാരിന്റെ ശുചിത്വ പദവി അംഗീകാരം ലഭിച്ചു.ഒക്ടോബര്‍ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിക്കും.രാവിലെ 11ന് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മലയാളം സര്‍വകലാശാല വൈസ് ചാന്‍സലര്‍ അനില്‍ വള്ളത്തോള്‍ നഗരസഭാചെയര്‍മാന് പ്രശംസാപത്രവും ഫലകവും കൈമാറും.സംസ്ഥാന സര്‍ക്കാരിന്റെ നൂറ്ദിന കര്‍മ്മ പരിപാടിയുടെ ഭാഗമായാണ് നഗരസഭകള്‍ക്ക് ശുചിത്വ പദവി അംഗീകാരം കൈവന്നത്.ജില്ലയിലെ ആറ് നഗരസഭകള്‍ക്കാണ് അംഗീകാരം ലഭിച്ചത്..