തിരൂരങ്ങാടി ഡിഇഒ വൃന്ദകുമാരി പടിയിറങ്ങുന്നു.
തിരൂരങ്ങാടി : 31 വർഷത്തെ സുതാർഹമായ സേവനത്തിന് വിരാമമിട്ട്
തിരുരങ്ങാടി ഡി.ഇ.ഒ കെ.ടി വൃന്ദകുമാരി പടിയിറങ്ങുന്നു…
1990ൽ പട്ടിക്കാട് ഗവ. സ്ക്കൂളിൽ ഗണിത ശാസ്ത്രാദ്ധ്യാപികയായി നിയമിതയായ അവർക്ക് 1992ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കുളിലെക്ക് സ്ഥലം മാറ്റം കിട്ടി. 2011വരെ നിന്നു ചേളാരിയിൽ സേവനമനുഷ്ഠിച്ചതിന് ശേഷം ഇടുക്കി ജില്ലയിലെ മന്നാം ക്കണ്ടം ഗവ.ഹൈസ്ക്കുളിൽ പ്രധാനാദ്ധ്യാപികയായി ചുമതലയേറ്റു.
അവിടെനിന്നും ഡപ്യൂട്ടേഷൻ വ്യവസ്ഥയിൽ
മലപ്പുറം സമഗ്രശിക്ഷാ അഭയാനിൽ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ ഓഫീസറായി ഒന്നര വർഷം സേവനം ചെയ്തു. കാലാവധി തീർന്നപ്പോൾ ഞാറക്കൽ ഗവ:ഹൈസ്ക്കുളിൽ
ചാർജെടുത്തു. .2014ൽ വേങ്ങര ഗവ: വെക്കേഷണൽ ഹയർസെക്കൻഡറി സ്കുളിലും തുടർന്ന് 2015ൽ ചേളാരി ഗവ: വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലും പ്രധാനാദ്ധ്യാപികയായി..
2015ലെ അവരുടെ പ്രവർത്തന മികവ് കൊണ്ട് 5 അഡിഷണൽ പോസ്റ്റുകൾ അവിടെ ലഭിക്കുകയുണ്ടായി.
2019 നെയ്യാറ്റിൻകര
ഡിഇഒ ആയി പ്രമോഷൻ ലഭിച്ചു.
തുടർന്ന് ഇരിങ്ങാലക്കുടയിലെക്ക് ഡിഇഒ ആയി സ്ഥലം മാറ്റം ലഭിച്ചു.
ഈ കാലഘട്ടത്തിലാണ് നിയമനങ്ങൾക്കായി സമന്വയ എന്ന പുതിയ സോഫ്റ്റ് വെയ്ർ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത് .. പിന്നിട് മ്യൂച്ചൽ ട്രാൻസ്ഫർ വഴി ഒറ്റപ്പാലത്തേക്ക് സ്ഥലം മാറി. 2020ൽ തിരൂരങ്ങാടി ഡിഇഒ ആയി ചുമതലയേറ്റു
ഓഫീസിലെ മറ്റു ജീവനക്കാരുടെ കൂട്ടായ ശ്രമഫലമായി ഓഫീസിൻെറ ശോചനീയവസ്ഥക്ക് പരിഹാരം കാണാനും പരപ്പനങ്ങാടിയിലേക്ക് ഓഫീസ് മാറ്റാനും കഴിഞ്ഞു.
വെള്ളപ്പൊക്കവും കോറോണയും
കൊണ്ട് വലഞ്ഞനാളുകളിലും
അക്കാദമിക്ക് രംഗം കൈവിട്ടു പോകാതെയും
അദ്ധ്യാപകരുടെ വിഷയ ഗ്രൂപ്പുകൾ ബിആർസി തലത്തിൽ രൂപീകരിച്ചു കുട്ടികൾക്ക് തൽസമയ പിന്തുണ ഒരുക്കാനായി.. ഓൺലൈൻ വിദ്യാഭ്യാസം കാര്യക്ഷമമാക്കാൻ ബി.ആർ.സി.കളുടെ
സഹായത്താൽ വിവിധ പഠനകേന്ദ്രങ്ങൾഒരുക്കാനായി.
ടെലിവിഷൻ, മൊബൈൽ ഫോൺ 1 ടാബ് തുടങ്ങിയ പഠന മാധ്യമങ്ങൾ ജനപ്രതിനിധികളുടെയും അദ്ധ്യാപകരുടെയും വിവിധ സന്നദ്ധ സംഘടനക്കളുടെയും ശ്രമഫലമായി കുട്ടികൾക്ക് നൽകാനായി.
തിരൂരങ്ങാടിയിൽ
വിദ്യാഭ്യാസ ജില്ലയിൽ വളരെ കുറച്ച് കുട്ടികൾക്ക് മാത്രം കിട്ടിയിരുന്ന സ്കോളർഷിപ്പുകൾ എല്ലാ സ്ക്കൂളിലും ഒരു അദ്ധ്യാപകന് ചുമതല നൽകി അവർക്ക് പ്രത്യേക പരിശീലനം നൽകിയതിന്റെ ഫലമായി, 430 കുട്ടികൾക്ക് എൻ.എം എം.എസ്, ഇൻസ്പയർ അവാർഡ്, എന്നിവ ലഭിക്കാനിടയായത് ഡി. ഇ ഒ എന്ന നിലയിൽ വൃന്ദകുമാരിയുടെ നേട്ടമാണ്. വിദ്യാഭ്യാസ ജില്ലയിലെ 70 സ്ക്കൂളിലും കൃത്യമായി
അക്കാദമിക്ക്, മോണിറ്ററിംഗ് നടത്താൻ അവർക്ക് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ31വർഷങ്ങൾസംതൃപ്തിയോടെ പടിയിറങ്ങുമ്പോഴും ഡപ്യുട്ടി ഡയരക്ടർ ഓഫ് എഡ്യുക്കേഷൻ എന്ന സ്ഥാനകയറ്റം
അർഹതയുണ്ടായിട്ടും ലഭിക്കാതെ പോയതിൽ നിരാശയിലാണ് വൃന്ദകുമാരി. കോഴിക്കോട് സർവ്വകലാശാലയിൽ നിന്നും വിരമിച്ച ശങ്കരനാണ് ഭർത്താവ്.
ഡോ.അഖിൽശങ്കർ വിദ്യാർത്ഥിയായ അർജുൻ ശങ്കർ എന്നിവർ മക്കളാണ്. തൃശ്ശൂർകാരിയായി മലപ്പുറത്ത് വന്ന് മലപ്പുറത്തെ ഏറെ സ്നേഹിച്ചാണ് അവർ 31 വർഷത്തെ സർവ്വിസിൽ നിന്നും
പടിയിറങ്ങുന്നത്.
യാത്രയയപ്പ് ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം സമർപ്പിച്ചു
ഫോട്ടോ അടിക്കുറിപ്പ്
സർവ്വിസിൽ നിന്നും വിരമിക്കുന്ന തിരുരങ്ങാടി ഡി.ഇ.ഒ
കെ.ടി. വ്യന്ദകുമാരിക്ക്
കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ ഉപഹാരം സമർപ്പിക്കുന്നു