ജില്ലയില്‍ 15 പേര്‍ക്ക് കോവിഡ്
ജില്ലയില്‍ വെള്ളിയാഴ്ച (ഏപ്രില്‍ ഒന്ന്് ) 15 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക അറിയിച്ചു. 1021 സാമ്പിളുകളാണ് ആകെ പരിശോധിച്ചത്. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
ജില്ലയില്‍ 64,55,971 ഡോസ് വാക്‌സിന്‍ നല്‍കി
ജില്ലയില്‍ 64,55,971 ഡോസ് കോവിഡ് പ്രതിരോധ വാക്സിന്‍ വിതരണം ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: ആര്‍. രേണുക അറിയിച്ചു. ഇതില്‍ 12 വയസ്സിന് മുകളില്‍ പ്രായമുള്ള 34,47,734 പേര്‍ക്ക് ഒന്നാം ഡോസും 29,41,860 പേര്‍ക്ക് രണ്ടാം ഡോസും 66,377 പേര്‍ക്ക് കരുതല്‍ ഡോസ് വാക്സിനുമാണ് നല്‍കിയത്.