കായിക മന്ത്രിക്ക് നിവേദനം നല്കി
മലപ്പുറം : പറപ്പൂര് മുണ്ടോത്തുപറമ്പ് ഗവ: യു പി സ്കൂളിന്റെ സമഗ്ര വികസന ത്തിനു വേണ്ടി തയ്യാറാക്കിയിട്ടുള്ള ‘വിഷന്‍ 2030’ മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി സ്കൂളിലെ നിലവിലെ കളിസ്ഥലം ആധുനിക സൗകര്യങ്ങളോടുകൂ ടിയ മികച്ച സ്റ്റേഡിയമാക്കി മാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ വികസന സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാനു നിവേദനം നല്കി.


വികസന സമിതി അംഗങ്ങളായ പ്രധാന അധ്യാപിക ആര് എം ഷാഹിന, പി ടി എ പ്രസിഡന്റ് ഷരീഫ് പൊട്ടിക്കല്ല്, സ്കൂള്‍ മാനേജ്മെന്റ് കമ്മറ്റി ചെയര്മാന് എ എ കബീര്‍, ഇ ഉബൈദ്, എം പി സധു, അധ്യാപകരായ കെ പി സാബിറ, പി അബ്ദുറഹ്മാന്, പി മജീദ് എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്.
ഫോട്ടോ;പറപ്പൂര് മുണ്ടോത്തുപറമ്പ് ഗവ: യു പി സ്കൂളിന്റെ കളിസ്ഥം ആധുനിക സ്റ്റേഡിയമാക്കിമാറ്റണമെന്നാവശ്യപ്പെട്ട് സ്കൂള്‍ ഭാരവാഹികള്‍ മന്ത്രി വി അബ്ദുറഹ്മാനു നിവേദനം നല്കുന്നു

