Shobika

ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം

തിരൂർ: പാവപ്പെട്ടവർക്ക് ലൈഫ് പദ്ധതിയിൽ വീടിനായി വകയിരുത്തിയ 38 ലക്ഷം രൂപ ലാപ്സാക്കുകയും വാർഷിക പദ്ധതിയിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് തുക ചെലവഴിച്ചതിലും ചെറിയമുണ്ടം മുസ്ലീം ലീഗ് ഭരണസമിതി രാജിവെക്കണമെന്ന് സി പി ഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

1 st paragraph

2021-22 വാർഷിക പദ്ധതിയിൽ സംസ്ഥാനത്തു തന്നെ ഏറ്റവും പുറകിലായ പഞ്ചായത്താണ് ചെറിയമുണ്ടം. 67.42 ശതമാനം മാത്രമാണ് വിനിയോഗിച്ചത്. ഇതിൽ 38 ലക്ഷം രൂപ വകയിരുത്തിയ ലൈഫ് പദ്ധതിയിൽ ഒരു കുടുംബത്തിന് പോലും വീട് അനുവദിച്ചില്ല. ദരിദ്രരിൽ ദരിദ്രരായ നിരവധി കുടുംബങ്ങൾ ഭവന പദ്ധതിയിൽ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് ഭരണ നേതൃത്വം പരിഗണിച്ചില്ല
ഫിഷറീസ് പദ്ധതിയിൽ
.മൽസ്യ കൃഷിയ്ക്കുള്ള 7 ലക്ഷവും
യുവജനങ്ങൾക്കായുള്ള സ്പോർട്സ് കിറ്റ് നൽകുന്ന ഫണ്ടും ചെലവഴിച്ചില്ല
പൊതുമരാമത്തു റോഡ് ഉൾപ്പടെ യുള്ളവികസന പ്രവർത്തിക്കുള്ള തുകയിൽ 48 ശതമാനം തുകയും. ലാപ്സാക്കി.ദീർഘവീക്ഷണവും ജനക്ഷേമവും മുൻനിർത്തി പദ്ധതികൾ നടപ്പാക്കുന്നതിന് പകരം അലംഭാവം നടത്തി വികസന മുരടിപ്പിന് ഇടയാക്കിയ ജനവഞ്ചകരായ മുസ്ലിംലീഗ് ഭരണസമിതി രാജിവെച്ച് ഒഴിയണമെന്നും
സിപി ഐ എം ചെറിയമുണ്ടം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.