Shobika

യുഎഇയിൽ ഇന്ധനവില കൂടി; ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്ക്

ദുബായ്: യുഎഇയിൽ ഇന്ധനവില നാല് ദിർഹം കടന്നു. യുഎഇയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇന്ധനവിലയാണിത്. റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ അന്താരാഷ്‌ട്ര വിപണിയിൽ ക്രൂഡ് ഓയിൽ നിരക്ക് കുത്തനെ ഉയർന്നതാണ് യുഎഇയിലെ ആഭ്യന്തര വിപണിയിലും എണ്ണവില കുതിക്കാൻ കാരണം.

1 st paragraph

പെട്രോളിന് 16 ശതമാനത്തിലേറെ വില വർധിച്ചപ്പോൾ ഡീസൽ വില 26 ശതമാനം ഉയർന്നു. ലിറ്ററിന് നാല് ദിർഹമാണ് ഡീസൽ വില കടന്നത്. സൂപ്പർ പെട്രോളിന്റെ വില 3.23 ദിർഹമിൽ നിന്ന് 3.74 ദിർഹമായി ഉയർന്നു. സ്‌പെഷ്യൽ പെട്രോളിന് 3.12 ദിർഹമിൽ നിന്ന് 3.62 ദിർഹമായി. ഡീസലിനും ഇപ്ലസ് പെട്രോളിനുമാണ് ഏറ്റവും വില കൂടിയത്. ഇപ്ലസ് വില 3.05 ദിർഹമിൽ നിന്ന് 3.55 ദിർഹമായി. ഡീസൽ വില ലിറ്ററിന് 3.19 ദിർഹമിൽ നിന്ന് 4.02 ദിർഹമായും ഉയർന്നു.

2nd paragraph

2015 മുതലാണ് അന്താരാഷ്‌ട്ര വിലയ്‌ക്ക് അനുസൃതമായി ഓരോ മാസവും ഇന്ധനവില പ്രഖ്യാപിക്കുന്ന പതിവ് യുഎഇയിൽ ആരംഭിച്ചത്.