Main Banner

നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു

അരീക്കോട്: നിയന്ത്രണംവിട്ട ബൈക്ക് അഴുക്കുചാലിലേക്ക് വീണ് യുവാവ് മരിച്ചു. മുതുവല്ലൂര്‍ പരതക്കാട് കാവുങ്ങത്തൊടി നറുമ്പനക്കാട് ജാഫര്‍ (31) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12ന് കുറ്റൂളി കുനിയില്‍ റോഡില്‍ കൊടവങ്ങാട് വെച്ചാണ് അപകടം. നാല് മാസം പ്രായമുള്ള മകളെ ഡോക്ടറെ കാണിച്ച് ഭാര്യയേയും മകളേയും തോട്ടുമുക്കത്തെ വീട്ടില്‍ കൊണ്ടുവിട്ടതിന് ശേഷം തിരികെ മടങ്ങുമ്പോള്‍ അഴുക്കുചാലിലേക്ക് വീഴുകയായിരുന്നു.

1 st paragraph

ഉടന്‍ അരീക്കോട്ടും പിന്നീട് വിദഗ്ധ ചികില്‍സയ്ക്കായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ്. മാതാവ്: മൈമൂന. ഭാര്യ: ജുനൈസ (തോട്ടുമുക്കം). മകള്‍: ബിഷറല്‍ ആഫി. സഹോദരങ്ങള്‍: ജാബിര്‍, ജബ്ബാര്‍, ഹഫ്‌സത്ത്, ആയിശ.

2nd paragraph