ആരോഗ്യ ദര്ശന് പുരസ്ക്കാരം ഡോ.അബ്ദുല്‍ മുനിറീന്
മലപ്പുറം; ആരോഗ്യ മേഖലയിലെ സുദീര്‍ഘമായ പ്രവര്‍ത്തനത്തിന് ലോക ഇന്നര്‍വിഷന്‍ ചാരിറ്റി ഫൗണ്ടേഷന് നല്കി വരുന്ന ആരോഗ്യദര്‍ശന്‍ പുരസ്ക്കാരത്തിന് പരപ്പനങ്ങാടിയിലെ നഹാസ് ഹോസ്പിറ്റല്‍ എം ഡി ഡോ. അബ്ദുല്‍ മുനീറിനെ തെരഞ്ഞെടുത്തതായി ഫൗണ്ടേഷന് ഭാരവാഹികള്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കൊറോണ, പ്രളയം തുടങ്ങിയ ദുരന്ത സന്ദര്‍ഭങ്ങളില്‍ പ്രയാസങ്ങള്‍ അനുഭവിച്ചിരുന്നവര്‍ക്ക് നിരന്തരമായി സഹായങ്ങള്‍ എത്തിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുപ്രവര്ത്തിച്ച സന്നദ്ധ സംഘടനകള്‍ക്കുള്ള പുരസ്ക്കാരം ഒസ്കാര്‍ ഫൗണ്ടേഷന് ചാപ്പനങ്ങാടി, തണല്‍ ചാരിറ്റബില്‍ ട്രസ്റ്റ് കടുങ്ങാത്ത്കുണ്ട് തുടങ്ങിയ സന്നദ്ധ സംഘടനകളെ തിരഞ്ഞെടുത്തു. മുരളീധര്‍ കൊല്ലത്ത് ജൂറി ചെയര്‍മാനായി പ്രവര്‍ത്തിച്ചു വരുന്ന അവാര്‍ഡ് നിര്‍ണ്ണയ കമ്മിറ്റിയാണ് പുരസ്ക്കാരെ ജേതാക്കളെ തിരഞ്ഞെടുത്തത്. ചെയര്മാന് അടവുണ്ണി സെയത് മുഹമ്മദ്, പുരസ്കാര നിര്‍ണയ കമ്മിറ്റി ചെയര്മാന് മുരളിധര്‍ കൊല്ലത്ത്, ട്രഷറര്‍ അബ്ദുല്‍ ഖാദര്‍ കൈനിക്കര, സെക്രട്ടറി ബാബു കാരാട്ട്, കവിയത്രി ഷീലാരാജന്, പ്രോഗ്രാം-കോ-ഓര്‍ഡിനേറ്റര്‍ ഫാത്തിമ ടീച്ചര്‍ കൊണ്ടോട്ടി എന്നിവര്‍ പങ്കെടുത്തു.