കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ മാര്‍ച്ച് നടത്തി
മലപ്പുറം;കെ എസ് ആര്‍ ടി സി യെ തകര്‍ക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ ഇന്ധന വിലവര്‍ധന കൊള്ളക്കെതിരെ കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം ജില്ലാ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളികള്‍ മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ എസ് ആര്‍ ടി ഇ എ (സി ഐ ടി യു) സംസ്ഥാന സെക്രട്ടറി കെ സന്തോഷ് സംസാരിച്ചു.
ജില്ലാ സെക്രട്ടറി പി കെ കൈരളി ദാസ് സ്വാഗതവും സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം വി കെ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.
ഫോട്ടോ;കെ എസ് ആര്‍ ടി സി തൊഴിലാളികള്‍ മലപ്പുറം ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്യുന്നു