എസ്.വൈ.എസ് ടേബിൾ ടോക്ക്, ശനിയാഴ്ച്ച

വാഗൺ ട്രാജഡി സമൃതിയും വർത്തമാനവും

തിരൂർ: വാഗൺ ട്രാജഡിയുടെ ഓർമകൾക്ക് ഒരു നൂറ്റാണ്ട് പിന്നിടുന്ന വേളയിൽ അതിൻ്റെ സ്മൃതിയും വർത്തമാനവും പങ്ക് വെക്കുന്ന ടേബിൾ ടോക്ക് ശനിയാഴ്ച്ച കാലത്ത് 9.30 ന് എസ്.വൈ.എസ് തിരൂർ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തിരൂരിൽ നടത്തും.രാജ്യത്തിൻ്റെ സ്വാതന്ത്യത്തിന് വേണ്ടി ജീവാർപ്പണം ചെയ്ത വാഗൺ ദുരന്തത്തിലെ രക്തസാക്ഷികളെ അനുസ്മരിക്കാതെ രാജ്യത്തെ സ്വാതന്ത്യ സമര ചരിത്രം പൂർത്തിയാവുകയില്ല. എന്നാൽ ഈ രക്തസാക്ഷികളുടെയും മലബാർ സമരത്തിലെയും പങ്ക് നിഷേധിക്കുക മാത്രമല്ല വക്രീകരിക്കുകയും ചെയ്യുന്ന ചില വർഗീയ ചിന്തകൾ വളരുന്ന വർത്തമാന കാലത്ത് മലബാർ സമരവും വാഗൺ ട്രാജഡിയും പുനർവായനക്ക് വിധേയമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ടേബിൾ ടോക്ക് നടത്തുന്നത്. പാക്കക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ അധ്യക്ഷനാകും. ഇ.ടി മുഹമ്മദ് ബഷീർ എം.പി, ഡോ.കെ.കെ.എൻ കുറുപ്പ് ,ഓ ണംപിള്ളി മുഹമ്മദ് ഫൈസി, സയ്യിദ് കെ.കെ.എസ് തങ്ങൾ ചർച്ചയിൽ പങ്കെടുക്കും.

വാർത്താ സമ്മേളനത്തിൽ പ്രസിഡൻ്റ് സയ്യിദ് പി.എം ഹുസൈൻ ജിഫ്രി തങ്ങൾ, സെക്രട്ടരി വി.കെ ഹാറൂൺ റശീദ്, ട്രഷറർ സി.പി അബൂബക്കർ ഫൈസി, വൈസ് പ്രസിഡൻ്റ് പൂന്തല ഇസ്മായിൽ ഹാജി സംബന്ധിച്ചു.