തിരൂരിൽ ഹിജ്റ കമ്മറ്റി ഇന്ത്യയുടെ ഈദ് ഗാഹ് നടന്നു.
തിരൂർ: 2022 മെയ് 1 ന് ഞായറാഴ്ച (1443, ശവ്വാൽ 1) ഹിജ്റ കമ്മറ്റി ഇന്ത്യയുടെ (HCI) യുടെ ആഭിമുഖ്യത്തിൽ തിരൂരിൽ പ്രഥമ ഈദ് ഗാഹ് നടന്നു. തിരൂർ സംഗം ഓഡിറ്റോറിയത്തിൽ നടന്ന ഈദുൽ ഫിത്തർ നമസ്കാരത്തിന് പ്രമുഖ പണ്ഡിതൻ ശീർഷാദ് ഫാറൂഖി നേതൃത്വം നൽകി.
ചന്ദ്രമാസ കലണ്ടർ പ്രകാരം റംസാൻ നോമ്പ് പൂർത്തിയാക്കിയ തിരൂരിലേയും പരിസര പ്രദേശങ്ങളിലേയും സഹോദരീ സഹോദരങ്ങൾ ഈദ് ഗാഹിൽ ഒത്തുചേരുകയുണ്ടായത് തിരൂരിന് പുതിയ ഒരു അനുഭവവും സന്ദേശവുമായിരുന്നു പകർന്നു നൽകിയത്. ഹിജ്റ കമ്മറ്റി ഇന്ത്യ യുടെ നേതൃത്വത്തിൽ കേരളത്തിൽ ഈ പ്രാവശ്യം അരീക്കോട്, വണ്ടൂർ, മലപ്പുറം, , കൊണ്ടോട്ടി, തിരൂർ, പൊന്നാനി, തുടങ്ങി പതിനഞ്ചോളം കേന്ദ്രങ്ങളിൽ ഈദ് ഗാഹുകൾ നടന്നു. തിരൂരിൽ ഡോക്ടർ സി. പി. അബൂബക്കർ, കെ. പി. ഒ. റഹ്മത്തുള്ള, കുഞ്ഞു, മുഹമ്മദ് അലി, ഇബ്രാഹിം, സൈനുദ്ധീൻ തുടങ്ങിയവർ ഈദ് ഗാഹ് സംഘാടനത്തിന് നേതൃത്വം നൽകി.