ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണം തൊണ്ടയില്‍ക്കുടുങ്ങി വിദ്യാര്‍ഥിനി മരിച്ചു.
ചെത്തല്ലൂര്‍: ഇറച്ചിക്കഷ്ണം തൊണ്ടയില്ക്കുടുങ്ങിയതിനെത്തുടര്ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. തെയ്യോട്ടുചിറ കാഞ്ഞിരത്തടത്തിലെ വലിയപീടിയേക്കല്‍ യഹിയയുടെ മകള്‍ ഫാത്തിമ ഹനാന് (22) ആണ് മരിച്ചത്.
ഞായറാഴ്ച വൈകീട്ട് വീട്ടില്‍ ഭക്ഷണത്തിനോടൊപ്പം കഴിച്ച ഇറച്ചിക്കഷ്ണമാണ് തൊണ്ടയില്‍ കുടുങ്ങിയത്. തുടര്‍ന്ന്, പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച ഉച്ചയോടെ മരിച്ചു.
മണ്ണാര്‍ക്കാട് ദാറുന്നജാത്ത് കോളേജില്‍ എം.എസ്സി. സൈക്കോളജി വിദ്യാര്‍ഥിനിയാണ്. ഒന്നരവര്ഷങ്ങള്ക്കുമുമ്പ് ചെമ്മാണിയോട്ടേക്ക് വിവാഹം കഴിഞ്ഞെങ്കിലും പഠനസൗകര്യത്തിനുവേണ്ടി സ്വന്തംവീട്ടിലാണ് താമസിച്ചിരുന്നത്. മാതാവ്: അസൂറ. ഭര്‍ത്താവ്: ആസിഫ്. സഹോദരങ്ങള്‍: ഹനിയ, ഹാനിത്ത്.