Main Banner

വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതിയുമായി കെട്ടിട ഉടമകള്‍.

മലപ്പുറം: കേരള ബില്‍ഡിംഗ് ഓണേഴസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി, പഴേരി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റുമായി സഹകരിച്ച് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നു. നിര്‍ധനരും മിടുക്കരുമായ കേരളത്തില്‍ പഠിക്കുന്ന ഡിഗ്രി/പി.ജി. വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്‌സിറ്റി റഗുലര്‍ എക്‌സാമിനേഷന്‍ ഫീസ് തുക സ്‌കോളര്‍ഷിപ്പായി ലഭിക്കും. റഗുലര്‍ സ്ഥാപന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം.
സ്ഥാപനത്തിന്റെ ബോണഫെഡ് സര്‍ട്ടിഫിക്കറ്റ്, വാര്‍ഡ് മെമ്പര്‍/പഞ്ചായത്ത് പ്രസിഡണ്ട് സാക്ഷ്യപത്രവും ബില്‍ഡിംഗ് ഓണേഴ്‌സ് യൂണിറ്റ്/ജില്ലാ കമ്മിറ്റിയുടെ കത്തും സഹിതം അപേക്ഷിക്കണം. ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് മെറിറ്റ് അടിസ്ഥാനത്തില്‍ ഇന്റര്‍വ്യൂ നടത്തിയാണ് അര്‍ഹരെ തെരഞ്ഞെടുക്കുന്നത്. 2022 ആഗസ്റ്റ് 1 വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447477854.

1 st paragraph


സംഘടനാവിരുദ്ധ പ്രവര്‍ത്തനത്തിന് സ്ഥാനത്തുനിന്ന് നീക്കി.


കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംഘടനയെ അപകീര്‍ത്തിപ്പെടുത്തും വിധം ദുഷ്പ്രചരണങ്ങള്‍ നടത്തി സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ ജില്ലാ പ്രസിഡണ്ട് ഇല്ല്യാസ് വടക്കനെ സംസ്ഥാന പ്രസിഡണ്ട് പഴേരി ശരീഫ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തല്‍സ്ഥാനത്തു നിന്നും നീക്കം ചെയ്തു.
സംസ്ഥാന സമിതി യോഗ തീരുമാനപ്രകാരം സംസ്ഥാന ഭാരവാഹികളായ വൈസ് പ്രസിഡണ്ട്, കെ.എസ്. മംഗലം, വര്‍ക്കിംഗ് സെക്രട്ടറി പി.പി. അലവിക്കുട്ടി, സെക്രട്ടറി ചങ്ങരംകുളം മൊയ്തുണ്ണി, ജില്ലാഭാരവാഹികളായ ഫസല്‍ മുഹമ്മദ്, കെ. മുഹമ്മദ് യൂനുസ് എന്നിവരാണ്  വിവരങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

2nd paragraph