തിരൂരിൽ മകളുടെ വീട്ടിൽ നിന്ന് ആടിനെ വാങ്ങാൻ പോയ വയോധികൻ ട്രെയിൻ ഇടിച്ച് മരിച്ചു

മലപ്പുറം: മകളുടെ വീട്ടിൽ നിന്ന് ആടിനെ വാങ്ങാൻ പോയ വയോധികൻ മലപ്പുറം വലിയപാടത്ത് ട്രയിൻ ഇടിച്ചു മരിച്ചു. തിരൂർ താനാളൂർ വട്ടത്താണിക്ക് സമീപം ട്രെയിൻ തട്ടി വയോധികൻ മരണപ്പെട്ടു, താനാളൂർ പകര സ്വദേശിയും അരീക്കാട് ചോലക്കു സമീപം താമസക്കാരനുമായ കോയക്കാട്ടി പറമ്പിൽ അലവി ഹാജി ( 74 )ആണ് മരണപ്പെട്ടത്.

വെള്ളിയാഴ്‌ച്ച പകരയിലുള്ള മകളുടെ വീട്ടിൽ പോയതായിരുന്നു. ശനിയാഴ്‌ച്ച രാവിലെ മകളുടെ വീട്ടിൽ നിന്ന് ആടിനെ വാങ്ങണമെന്ന് പറഞ്ഞ് പുറപ്പെട്ടതായിരുന്നു. രാവിലെ 6.40 തോടെ കണ്ണൂർ – തിരുവനന്ദപുരം ജനശതാബ്ധി എക്സ്പ്രസ്സ് ട്രെയിൽ തട്ടിയത്. ഭാര്യ: സൈനബ, മക്കൾ : മുഹമ്മദ് മുസ്തഫ, അബ്ദുൾ ബാരി, സൈനബ, മരുമക്കൾ : ബഷീർ നന്തനിൽ, ഷഹർ മോൾ , നൂർ ജഹാൻ
സഹോദരങ്ങൾ: മൊയ്തീൻ കുട്ടി മൂന്നാം മൂല, ഏനി ഹാജി പകര തിത്തീമു ഇട്ടിലാക്കൽ, ആയിഷുമ്മു അരീക്കാട്, ഫാത്തിമ പകര ,