അനധികൃത വയറിംഗ് ക്രിമിനൽ കുറ്റമായി ഉൾപ്പെടുത്തണം; കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ

തിരൂർ: ജനങ്ങളുടെ ജീവനും സ്വത്തിനും പ്രതികൂലമായി ബാധിക്കുന്നതിനാൽ അനധികൃത വയറിംഗ് ക്രിമിനൽ കുറ്റമായി ഉൾപ്പെടുത്തണമെന്ന് കേരള ഇലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സിഐടിയു തിരൂർ ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു.

ലക്ട്രിക്കൽ വയർമെൻ ആൻറ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ സിഐടിയു തിരൂർ ഏരിയാ സമ്മേളനം കെ വി പ്രസാദ് ഉദ്ഘാടനം ചെയ്യുന്നു.

തിരൂർ ചേമ്പർ ഹാളിൽ നടന്ന സമ്മേളനം സിഐടിയു തിരൂർ ഏരിയാ സെക്രട്ടറി കെ വി പ്രസാദ് ഉദ്ഘാടനം ചെയ്തു. മനോജ് അധ്യക്ഷനായി. യൂസഫ് അടീപ്പാട്ട് പ്രവർത്തന റിപ്പോർട്ടും സംസ്ഥാന പ്രസിഡൻ്റ് ടി കെ സിദ്ദീഖ് സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ജയരാജൻ, വേലായുധൻ, രജിത്ത് കൊണ്ടോട്ടി, അനിൽ എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികൾ : യൂസഫ് അടിപ്പാട്ട് (പ്രസിഡൻറ്),
പി അനിൽകുമാർ (സെക്രട്ടറി), ദേവാനന്ദൻ (ട്രഷറർ)