പ്രമേഹം: സെമിനാറും ചര്‍ച്ചയും ഞായറാഴ്ച, ജൂൺ 19ന്.
മലപ്പുറം; പ്രമേഹരോഗ വിദഗ്ദരുടെ ഏഷ്യയിലെ ഏറ്റവും വലിയ സംഘടനയായ റിസര്‍ച്ച് സൊസൈറ്റി ഫോര്‍ സ്റ്റഡി ഓഫ് ഡയബെറ്റിക്‌സ് ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പ്രമേഹവുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളില്‍ സെമിനാര്‍ സംഘടിപ്പിക്കും.
ജൂണ്‍ 19 ന് ഞായറാഴ്ച രാവിലെ 9 മണിക്ക് പെരിന്തല്‍മണ്ണ ഐ എം എ ഹാളില്‍ ഡോ ആര്‍ വി വിജയകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ഡോക്ടര്‍മാരായ എ പി ഗീത,ഗോവിന്ദനുണ്ണി,ജോ ജോര്‍ജ്ജ്,പ്രശാന്ത് ശങ്കര്‍,സുനില്‍ പ്രശോഭ്, രഞ്ജിത്ത് ഉണ്ണികൃഷ്ണന്‍,ജി വിജയകുമാര്‍,അജിത് കുമാര്‍ അരുണ്‍ ശങ്കര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ജില്ലയില്‍ ആദ്യമായാണ് ഈ സംഘടന ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഡോ ഷാജിഅബ്ദുൽ ഗഫൂർ, ഡോ ജയകൃഷ്ണന്‍ തിരൂർ എന്നിവര്‍ മലപ്പുറത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ഉച്ചക്ക് മൂന്ന് മണിക്ക് പ്രമേഹരോഗ വിദഗ്ദരുമായി പൊതുജനങ്ങള്‍ക്ക് ചര്‍ച്ചാ ക്ലാസ്സും സംഘടിപ്പിച്ചിട്ടുണ്ട്.
വിവരങ്ങള്‍ക്ക് 9037119618