പ്രതിഭാ സംഗമം നടത്തി.
താനുർ: രായിരമംഗലം
എസ് എം എം ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി , പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
അതോടൊപ്പം പ്രദേശത്തെ മറ്റു യുപി സ്കൂളുകളിൽ നിന്നും യുഎസ്എസ് സ്കോളർഷിപ്പ്
കരസ്ഥമാക്കിയവരെയും രാജ്യപുരസ്കാർ അവാർഡ് നേടിയ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെയും, ഉന്നത വിജയം നേടിയ ജെ ആർ സി കേഡറ്റുകളെയും, ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റ് നേടിയ വർക്കും ഉപഹാരങ്ങൾ നൽകി.
പ്രതിഭാ സംഗമം താനുർ നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ
സ്കുളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനം തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല മലയാളം സ്കൂൾ ഓഫ് ക്രിയേറ്റീവ് റൈറ്റിംഗ് ഡയറക്ടർ ഡോ: അശോക് ഡിക്രൂസ് നിർവഹിച്ചു.
പിടിഎ പ്രസിഡന്റ് പി.അബ്ദുൽ റസാഖ്. അധ്യക്ഷത വഹിച്ചു.
സ്കൂൾ പ്രിൻസിപ്പൽ വി.മജീഷ് കുമാർ.
പ്രധാനാധ്യാപകൻ
പി.മുഹമ്മദ് ഇഖ്ബാൽ.
മാനേജർ അബ്ദു സമദ് ഹാജി,
ഞാനപ്രഭ യുപി സ്കൂൾ പ്രധാന അധ്യാപിക ടി.എം. മിനിമോൾ. , എ എം എൽ പി സ്കൂൾ എടക്കടപ്പുറം പ്രധാനാധ്യാപിക പി.ഷീജ. ,
,പിടിഎ അംഗം സി.ഹനീഫ. , എസ് ആർ ജി കൺവീനർ ബിജി മാത്യു, , എ എൻ സവിതാ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് വിവിധ ക്ലബ്ബുകളിൽ അംഗങ്ങളായ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, പരീക്ഷണങ്ങൾ പ്രദർശനങ്ങൾ എന്നിവയും നടന്നു.