യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

താനുർ: വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താനാളൂർ ഗ്രാമ പഞ്ചായത്ത് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ
തിരൂർ താലുക്ക് ലൈബ്രറി കൗൺസിലുമായി സഹകരിച്ച് യുവജനങ്ങൾക്കായി ക്വിസ്സ് മത്സരം സംഘടിപ്പിച്ചു.

പഞ്ചായത്ത് സാംസ്കാരിക നിലയത്തിൽ
നടന്ന മത്സരത്തിൽ തിരുർ താലുക്ക് പരിധിയിൽ ഉൾപെട്ട നിരവധി പേർ പങ്കെടുത്തു. മത്സരത്തിൽ എം.സിന്ധു , എം. ശ്രീഹരി, പി.വി. ധന്യ എന്നിവർ യഥാക്രമം ഒന്നും, രണ്ടും, മുന്നും സ്ഥാനങ്ങൾ നേടി.

വായനാ പക്ഷാചരണത്തിന്റെ ഭാഗമായി താലുക്ക് ലൈബ്രറി കൗൺസിലിന്റെ സഹകരണത്തോടെ താനാളൂരിൽ നടന്ന ക്വിസ് മത്സര വിജയി കൾക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക സമ്മാനം നൽകുന്നു.


വിജയികൾക്ക് 1000 രൂപ വില വരുന്ന പുസ്തകങ്ങൾ സമ്മാനമായി നൽകി.
സമാപന ചടങ്ങിൽ താനാളുർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക സമ്മാനദാനം നടത്തി. സ്ഥിരം സമിതി അധ്യക്ഷ കെ.വി. സിനി അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ. അമീറ, പി.സതീശൻ , അംഗങ്ങളായ പി.വി. ഷൺമുഖൻ, കെ.പി.സബിത ,
സെക്രട്ടറി ഒ.കെ.പ്രേംരാജൻ,
പ്രോഗ്രാം കോ-ഡിനേറ്റർ മുജീബ് താനാളൂർ, സി.ഡി.എസ് പ്രസിഡണ്ട് എം. സൗമിനി, സാക്ഷരതാ പ്രേരക് എ.വി. ജലജ , ലൈബ്രേറിയൻ എം.വി. ഹൈമ എന്നിവർ സംസാരിച്ചു.