കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണം; മന്ത്രി വി.അബ്ദുറഹിമാൻ
താനൂർ: പൂർവ്വ സൂരികളുടെ ജീവിത സംസ്കാരമായിരുന്ന കൃഷി യുവ തലമുറയും പുതു തലമുറയും ഏറ്റെടുത്ത് കൊണ്ട് കൃഷിയെ നാടിന്റെ സംസ്കാരമാക്കി വളർത്തണമെന്ന് സംസ്ഥാന ഫിഷറിസ് കായിക ഹജ്ജ് വഖഫ് റെയിൽവെ വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
സംസ്ഥാന കൃഷി വകുപ്പ് നടപ്പാക്കുന്ന ഞങ്ങളും കൃഷിയിലേക്ക് പദ്ധതി
താനാളൂരിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫ്രുട്ട് ഫാം ഉടമയും റിട്ട: അധ്യാപികയുമായ പാലറ മൈമുനക്ക് ഫല വ്യക്ഷതൈ നൽകി കൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്.
താനാളൂർ ഗ്രാമ പഞ്ചായത്ത് സാംസ്കാരിക നിലയത്തിൻ നടന്ന ചടങ്ങിൽ പ്രസിഡണ്ട് കെ.എം മല്ലിക അധ്യക്ഷത വഹിച്ചു. കാർഷിക മേഖലയിൽ മികച്ച സംരംഭകക്കുള്ള ദേശിയ പുരസ്കാരം നേടിയ പി.ടി. സുഷമയെ മന്ത്രി ആദരിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ അമീറ കുനിയിൽ, പി.സതീശൻ അംഗങ്ങളായ
ഫസീല ഷാജി, സുലൈമാൻ ചാത്തേരി ,
സെക്രട്ടറി ഇൻ ചാർജ് ഒ .കെ.പ്രേമരാജൻ,
കൃഷി ഓഫിസർ ഡോ.പി. ശിൽപ ,
താനാളൂർ സർവ്വിസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.പി. ഒ അസ്ക്കർ എന്നിവർ സംസാരിച്ചു.