തിരൂരിൽ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്ക്


തിരൂർ: തിരൂരിൽ കോർട്ട് റോഡിൽ ആരംഭിച്ച ട്രാഫിക് പരിഷ്കാരത്തിൽ പ്രതിക്ഷേധിച്ചാണ് പണിമുടക്ക്
തിരൂർ സിറ്റി ജംഗ്ഷനിലെ അശാസ്ത്രീയമായ ട്രാഫിക് നിയന്ത്രണങ്ങൾ ബസ് സർവീസിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ് എന്ന് ആരോപിച്ചുകൊണ്ട് പ്രൈവറ്റ് ബസ്സുകൾ നിർത്തിയിട്ട് കൊണ്ട്പണിമുടക്ക് ആരംഭിച്ചത്.
തിരൂർ റെയിൽവേ സ്റ്റേഷൻ-കോടതി റോഡിലെ നിലവിലെ വൺവേ സമ്പ്രദായം പരീക്ഷണാടിസ്ഥാനത്തിൽ ഞായറാഴ്ച മുതൽ 15 ദിവസത്തേക്ക് നിർത്തി.

സിറ്റി ജങ്ഷനിൽനിന്ന് ഇതുവഴി റെയിൽവേ സ്റ്റേഷനിലേക്ക് ഇരുചക്ര, മുച്ചക്രവാഹനങ്ങൾ, കാറുകൾ, ജീപ്പുകൾ എന്നിവ കടന്നുപോകുന്നതിന് വിലക്ക് ഒഴിവാക്കി.

എന്നാൽ ബസുകൾ, ലോറികൾ എന്നിവയ്ക്ക് വൺവേ സമ്പ്രദായം മാറില്ല.കോർട്ട് റോഡിലെ വ്യാപാരികളുടെ വർഷങ്ങളായുള്ള ആവശ്യം പരിഗണിച്ച് ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. പരിഷ്കാരം നടപ്പാക്കിയെങ്കിലും ഗതാഗതക്കുരുക്ക്‌ വന്നാൽ ഉടൻ വൺവേ പുനഃസ്ഥാപിക്കും.ഗതാഗതക്കുരുക്കില്ലാതാക്കാൻ കോർട്ട് റോഡിലെ വ്യാപാരികൾ രണ്ട് ട്രാഫിക് വാർഡന്മാരെ നിയമിച്ചിട്ടുണ്ട്. ഗതാഗത പരിഷ്കാരം വൺവേ നിർത്തലാക്കി വാഹനം കടത്തിവിട്ടുകൊണ്ട് കുറുക്കോളി മൊയ്തീൻ എം.എൽ.എ., നഗരസഭാധ്യക്ഷ എ.പി. നസീമ, ഡിവൈ.എസ്.പി. വി.വി. ബെന്നി എന്നിവർ ചേർന്ന് കഴിഞ്ഞ ദിവസം ഉദ്ഘാടനം ചെയ്തു. എന്നാൽ സ്വകാര്യബസുടമകൾ ഈ പരിഷ്കാരം അംഗീകരിക്കില്ലെന്നും സമരരംഗത്തിറങ്ങുമെന്നും പ്രഖ്യാപിച്ചിരുന്നു