20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കും
മലപ്പുറം; പാചകവാതക വില വര്‍ദ്ധനവില്‍ പ്രതിഷേധിച്ച് ജില്ലയില്‍ 20 കേന്ദ്രങ്ങളില്‍ ധര്‍ണ്ണകള്‍ സംഘടിപ്പിക്കാന്‍ ഗ്യാസ് ഏജന്‍സി തൊഴിലാളി യൂണിയന്‍ (സി ഐ ടി യു) ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
ഗ്യാസ് ഉപഭോക്താക്കളെയും സമരത്തില്‍ പങ്കാളികളാക്കും. ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം താനൂരില്‍ ജൂലായ് 26ന് ചൊവ്വാഴ്ച രാവിലെ 8 മണിക്ക് സി പി എം താനൂര്‍ ഏരിയാ സെക്രട്ടറി സമദ് താനാളൂര്‍ നിര്‍വഹിക്കും.ആഗസ്ത്13 ന് ചേളാരി ഭാരത് ഗ്യാസ് ഏജന്‍സിയുടെ ഗോഡൗണ്‍ സ്ഥിതി ചെയ്യുന്ന ചുള്ളോട്ട് പറമ്പില്‍ ഉപഭോക്താക്കളെയും തൊഴിലാളികളെയും പങ്കെടുപ്പിച്ച് നടക്കുന്ന പ്രതിഷേധ കൂട്ടായ്മയയോടെ സമരം സമാപിക്കും
യോഗത്തില്‍ എ ഹരിഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.ഗോവിന്ദന്‍ കുട്ടി സംസാരിച്ചു.