എ.പി.ജെ അനുസ്മരണ സദസ് ബുധനാഴ്ച തിരുരിൽ

തിരുർ: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ഏഴാം ചരമദിനമായ (ജൂലൈ 27 ബുധൻ) തിരുരിൽ അനുസ്മരണ സദസ് സംഘടിക്കും.
എ പി.ജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് 4.30 ന് എ.പി.ജെ സ്വപ്ന വിട്ടിൽ നടക്കുന്ന പരിപ്പാടി
തുഞ്ചത്തെഴുത്തച്ചൻ മലയാളം സർവ്വകലാശാല ചരിത്ര വിഭാഗം മേധാവി ഡോ. മജ്ജുഷ ആർ വർമ്മ ഉദ്ഘാടനം ചെയ്യും. സാമുഹ്യ , സാംസ്കാരിക, രംഗത്തുള്ളവർ പങ്കെടുക്കും.

സംഘാടക സമിതി രൂപികരണ യോഗത്തിൽ മുജീബ് താനാളൂർ അധ്യക്ഷത വഹിച്ചു.
നാലകത്ത് ഫിറോസ്, മുണ്ടേക്കാട്ട് ഷാഫി, നാജിറ അഷറഫ്, കെ.പി.ഒ റഹ്മത്തുളള , കെ.കെ. റസാഖ് ഹാജി, ഇ.പി.കുഞ്ഞിപ്പ,
പി അബ്ദുൽ വഹാബ്, കെ.എം. ബീരാൻ , ഷമീർ കളത്തിങ്ങൽ, പി. സാജിദ്, ബാബു അന്നാര , സതിരത്നം,പി.ഗീതാ ശ്രീനിവാസ് ,
പി.സുഹ്റ, നസീന ഷാഫി,എന്നിവർ സംസാരിച്ചു.