വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് വഴി വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കുന്നത് ഇങ്ങനെ
–https://play.google.com/store/apps/details?id=com.eci.citizen&hl=en എന്ന ലിങ്ക് ഉപയോഗിച്ച് വോട്ടര്‍ ഹെല്പ് ലൈന്‍ ആപ്പ് നിങ്ങളുടെ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യണം.
-വോട്ടര്‍ രജിസ്ട്രേഷന് (Voter Registration) എന്ന ഓപ്ഷനില്‍ അമര്‍ത്തുക. തുടര്‍ന്ന് ഏറ്റവും അവസാന ഓപ്ഷന് ആയ ഇലക്ട്രല്‍ ഓഥന്റിക്കേഷന് (Electoral Authentication -Form 6B ) എന്നതില്‍ അമര്‍ത്തുക.
-Let’s Start എന്ന ഓപ്ഷന് അമര്‍ത്തുക.
-ഒറ്റത്തവണ പാസ്വേര്ഡ് (OTP) ലഭിക്കുന്നതിനായി നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ടൈപ്പ് ചെയ്യുക, ശേഷം ഒറ്റത്തവണ പാസ് വേര്‍ഡ് നല്കി Verify എന്ന ഓപ്ഷന് അമര്‍ത്തുക.
– Yes, I have Voter ID Card Number എന്ന ഓപ്ഷന് തിരഞ്ഞെടുത്ത് Next അമര്‍ത്തുക.
-വോട്ടര്‍ ഐഡി കാര്‍ഡ് നമ്പറും സംസ്ഥാനവും നല്കി Fetch Details എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
-നിങ്ങളുടെ ആധാര്‍ നമ്പറും ഫോണ്‍ നമ്പറും നല്കി Proceed എന്ന ഓപ്ഷനില്‍ അമര്‍ത്തുക.
– വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കി Confirm അമര്‍ത്തുക.
– തുടര്‍ന്ന് സ്ക്രീനില്‍ തെളിയുന്ന റഫറന്‍സ് ഐഡി സൂക്ഷിച്ച് വയ്ക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.eci.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം.
‘ഓണം ഖാദി വിപണന മേള’ ആനമങ്ങാട് തുടങ്ങി
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ‘ഓണം ഖാദി സ്പെഷ്യല്‍ മേള 2022’ ആനമങ്ങാട് തുടങ്ങി. ആനമങ്ങാട് ടൗണില്‍ പ്രത്യേകമായി സജ്ജീകരിച്ച വിപണന ശാലയില്‍ പെരിന്തല്‍മണ്ണ ബ്ലോക്ക് ആനമങ്ങാട് ഡിവിഷന് അംഗം ഗിരിജ ടീച്ചര്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ആലിപ്പറമ്പ് ഗ്രാമ പഞ്ചായത്ത് അംഗം ബാലസുബ്രഹ്മണ്യന് അധ്യക്ഷനായി. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍ എന്നിവര്‍ക്ക് ഒരുലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യം മേളകളില്‍ ലഭിക്കും. ഓരോ ആയിരം രൂപയുടെ പര്‍ച്ചേഴ്സിനും ഓരോ സമ്മാന കൂപ്പണ്‍ ലഭിക്കും. ഓരോ ആഴ്ചയിലും നറുക്കെടുപ്പില്‍ 5000 രൂപയുടെ ഗിഫ്റ്റ് വൗച്ചറും മെഗാ നറുക്കെടുപ്പില്‍ 10 പവന് വരെ സ്വര്‍ണ്ണ സമ്മാന പദ്ധതിയും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഖാദി ബോര്‍ഡ് ജില്ലാ പ്രൊജക്ട് ഓഫീസര്‍ എസ്. കൃഷ്ണ, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് അംഗം ലീന ശാന്ത്നി, മറ്റു സാമൂഹിക-രാഷ്ട്രീയ-സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ സംസാരിച്ചു.