മലബാര്‍ കലാപം ഒരിക്കലും വര്‍ഗീയ ലഹള ആയിരുന്നില്ല: ടി. കെ ഹംസ


മലപ്പുറം: മലബാര്‍ സമരം ഒരിക്കലും വര്‍ഗീയലഹള ആയിരുന്നില്ലഎന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാനും മുന്‍ മന്ത്രിയുമായ ടി കെ ഹംസ അഭിപ്രായപ്പെട്ടു. ബ്രിട്ടീഷുകാരും, അവരുടെ ആശ്രിതരായിരുന്ന ജന്മിമാരും പ്രചരിപ്പിച്ച കള്ളക്കഥകളും, സമരത്തെ തകര്‍ക്കാന്‍ അവര്‍ ഏര്‍പ്പെടുത്തിയ കൊള്ളക്കാരുടെ  പ്രവര്‍ത്തനങ്ങളും ബ്രിട്ടീഷുകാര്‍ ലക്ഷ്യം വെച്ചത് പോലെ ഹിന്ദു- മുസ്‌ലിം ഭിന്നത   ഉണ്ടാക്കി സമരത്തെ തകര്‍ക്കുന്നതില്‍ വലിയൊരളവോളം വിജയിച്ചിട്ടുണ്ട്. അത്തരം സംഭവങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് ചിലര്‍ ഹിന്ദു വംശഹത്യ ആക്കുവാന്‍ ശ്രമം നടത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.കെ എം വൈ എഫ് നടത്തിയ ചരിത്ര സംരക്ഷണ സംഗമം  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ എം വൈ എഫ് നടത്തിയ ചരിത്ര സംരക്ഷണ സംഗമം  ടി കെ ഹംസ ഉദ്ഘാടനം ചെയ്യുന്നു


ഡോ കെ എസ് മാധവന്‍ എക്‌സിബിഷന്‍ ഉദ്ഘാടനം ചെയ്തു.  സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീന്‍ മന്നാനി അദ്ധ്യക്ഷത വഹിച്ചു.കാരാളി ഇ കെ സുലൈമാന്‍ ദാരിമി,  അഡ്വക്കറ്റ് എം ഉമ്മര്‍ എം എല്‍ എ, സി എ മൂസ മൗലവി, പാങ്ങോട് കമറുദ്ദീന്‍ മൗലവി,  ഡോക്ടര്‍ മോയിന്‍ ഹുദവി മലയമ്മ,  മുനീര്‍ ഹുദവി വിളയില്‍, സി പി മുഹമ്മദാലി മൗലവി, യൂസഫലി പാണ്ടിക്കാട്, സമീല്‍ ഇല്ലിക്കല്‍, സഫീര്‍ഖാന്‍ മന്നാനി , അല്‍അമീന്‍ റഹ്മാനി  എന്നിവര്‍ സംസാരിച്ചു.