Fincat

ചമ്രവട്ടം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയില്‍ നിര്യാതനായി

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് സൗദി അറേബ്യയിലെ ജിദ്ദയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി യുവാവ് മരിച്ചു. മലപ്പുറം തിരൂര്‍ ചമ്രവട്ടം സ്വദേശി പരേതനായ തോട്ടുങ്ങല്‍ പറമ്പില്‍ അസീസിന്റെ മകന്‍ മുഹമ്മദ് അനീസ് (42) ആണ് ജിദ്ദ നാഷണല്‍ ഹോസ്‍പിറ്റലില്‍ മരിച്ചത്. അടിയന്തരമായി ആൻജിയോപ്ലാസ്റ്റി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചികിത്സയ്ക്കിടെ അദ്ദേഹത്തിന് വീണ്ടും ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ജിദ്ദയിലെ ഫസ്റ്റ് ഫിക്‌സ് എന്ന മെക്കാനിക്കല്‍ ഇലക്ട്രിക്കല്‍ കമ്പനിയില്‍ ജീവനക്കാരനായിരുന്നു. സഹോദരൻ മുഹമ്മദ് ഷാഫിയും ഇതേ കമ്പനിയിൽ ജീവനക്കാരനാണ്. രണ്ടുപേരും ഒരുമിച്ചു എട്ടുമാസം മുമ്പാണ് അവധി കഴിഞ്ഞ് നാട്ടില്‍നിന്നു തിരിച്ചെത്തിയത്.

മറ്റൊരു സഹോദരന്‍ കുഞ്ഞി മരക്കാര്‍ ഉംറക്കായി ജിദ്ദയിലെത്തിയിട്ടുണ്ട്. മുഹമ്മദ് അലി, അബൂബക്കര്‍, ഷംസു എന്നിവരാണ് മറ്റ് സഹോദരന്മാർ. സഹോദരിമാര്‍ – ആമിന, മൈമൂന, ഫാത്തിമ, സഫിയ, ആയിശ. ഭാര്യ – തെക്കേപുറത്തു റസീന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ ഇന്ത്യന്‍ സോഷ്യല്‍ ഫോറം പ്രവര്‍ത്തകരായ മസൂദ് ബാലരാമപുരം, നൗഫല്‍ താനൂര്‍ എന്നിവര്‍ രംഗത്തുണ്ട്.