അക്രമികളെ അറസ്റ്റ് ചെയ്യണം


മലപ്പുറം: മൊറയൂരില്‍ ബസ്സ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ച സംഭവത്തില്‍ കുറ്റക്കാരയവരെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ബസ്സ് സര്‍വ്വീസ് നിര്‍ത്തിവെക്കുന്ന സമര സമര പരിപാടികള്‍ ആരംഭിക്കുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റ്‌ഴ്‌സ് ഓര്‍ഗനൈസേഷന്‍ മലപ്പുറം സെക്രട്ടറി വാക്കിയത്ത് കോയ പ്രസ്താവനയില്‍ മുന്നറീപ്പ് നല്‍കി.
സംഭവത്തില്‍ നിസ്സാര വകുപ്പ് ചേര്‍ത്താണ് കൊണ്ടോട്ടി പൊലീസ് കേസ് രജിസ്ട്രര്‍ ചെയ്തിട്ടുള്ളത്. ഇത് പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള സാഹചര്യമുണ്ടാക്കാനാണെന്നും അവര്‍ പറഞ്ഞു.കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പാലക്കാട് റൂട്ടിലോടുന്ന് മാപ്റ്റ്‌കോ ബസ്സ് മൊറയൂരില്‍ തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ഏതാനും പേര്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചത്.
ബസ്സ് ജീവനക്കാരുടെ ചെറിയ വീഴ്ചകളുടെ പേരില്‍ ബസ്സ് കോടതിയില്‍ ഹാജരാക്കാന്‍ നിര്‍ബന്ധം പിടിക്കുന്ന പൊലീസ്സ് ജീവനക്കാരുടെ നേരെ ക്രൂരമായ അക്രമം അഴിച്ച് വിടുമ്പോള്‍ അതിന് നേരെ കണ്ണടക്കുകയാണ്. മറ്റ് തൊഴിലാളികളെപ്പെലെ ബസ്സ് ജീവനക്കാര്‍ക്കും മാന്യമായി ജോലി ചെയ്യാനുള്ള സാഹചര്യം പൊലീസ് സൃഷ്ടിക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.