ഗവ: ഐ.ടി, ഐയിൽ .പുതിയ കോഴ്സുകൾ തുടങ്ങും; മന്ത്രി കെ. രാധാകൃഷ്ണൻ
താനുർ: സംസ്ഥാന പട്ടികജാതി വികസന വകുപ്പിന് കീഴിൽ താനാളുർ പുത്തൻ തെരുവിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ തൊഴിലധിഷ്ഠിതമായ
പുതിയ കോഴ്സുകൾ ആരംഭിക്കുമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഒന്നര കോടി രൂപ ചിലവഴിച്ച്പു തുതായി നിർമ്മിച്ച ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 1992 ൽ പ്രവർത്തനമാരംഭിച്ച കേരളാധീശ്വരപുരം ഗവ: ഐ.ടി. ഐയിൽ നിലവിൽ പ്ലംബർ ട്രേഡിൽ 24 കുട്ടികളാണ്പ രിശീലനം നേടുന്നത്.
ഗവ:ഐ.ടി. ഐ ക്യാമ്പസിൽ നടന്ന ചടങ്ങിൽ ഫീഷറീസ് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. താനുർ ഗവ: കോളെജ് അടുത്ത അധ്യായന വർഷം മുതൽ സ്ഥിരം കെട്ടിടത്തിൽ ക്ലാസ്സുകൾ ആരംഭിക്കുമെന്ന് മന്ത്രി വി.അബ്ദുറഹിമാൻ പറഞ്ഞു.
താനാളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.എം. മല്ലിക, അംഗം കെ. ഫാത്തിമ ബീവി,
പൊതുമരാമത്ത് വകുപ്പ്അ സി. എക്സിക്യുട്ടിവ് എഞ്ചീനിയർ ഗോപൻ മുക്കുലത്ത്, പട്ടികജാതി വികസന വകുപ്പ് ഉത്തര മേഖല ഡപ്യൂട്ടി ഡയരക്ടർ എം.ജെ അരവിന്ദാക്ഷൻ ചെട്ടിയാർ ,ട്രെയിനിംഗ് ഇൻസ്പെക്ടർ പി. ബാബുരാജൻ,
മലബാർ ദേവസ്വം ബോർഡ് അംഗം
രാധ മാമ്പറ്റ , മേഖല ചെയർമാൻ ഒ.കെ. ബേബി ശങ്കർ , താനുർ ഗവ: കോളെജ് പ്രിൻസിപ്പൽ ഡോ.പി.അഷ്ക്കറലി ,
ഗവ: ഐ.ടി. ഐ പ്രിൻസിപ്പൽ കെ. മുകുന്ദൻ , തിരുർ അർബൺ കോ-ഓപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ഇ ജയൻ ,
വിവിധ രാഷ്ട്രിയ പാർട്ടി പ്രതിനിധികളായ ഒ.രാജൻ, കെ.എൻ ജനചന്ദ്രൻ , സമദ് താനാളൂർ, കെ.മൊയ്തീൻ കുട്ടി ഹാജി, നാദിർഷ കടായിക്കൽ എന്നിവർ സംസാരിച്ചു.