തിരൂരിലെ ടാറ്റൂ സെന്ററിൽ നിന്നും കഞ്ചാവ് പോലീസ് പിടികൂടി; ഓപ്പറേഷൻ യോദ്ധാവ് രണ്ട് പേരെ അറ്സറ്റ് ചെയ്തു.


തിരൂർ: കേരള പോലീസിന്റെ യോദ്ധാവ് എന്ന ആപ്ലിക്കേഷൻ വഴി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ പോലീസ് നടത്തിയ പരിശോധനയിൽ രണ്ടു പേർ കഞ്ചാവ് സഹിതം തിരൂർ പോലീസിന്റെ കസ്റ്റഡിയിലായി.

സോനൽ

തിരൂർ തെക്കു മുറിയിൽ നടത്തിയിരുന്ന സോണൽ ടാറ്റൂ സെന്ററിൽ നിന്നും കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. ടാറ്റൂ സെന്റർ നടത്തിയിരുന്ന സോണൽ പ്രീതം ഹൗസ് തെക്കുമുറി, തിരൂർ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ആലിങ്ങൽ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന പോത്തഞ്ചേരി സുനിൽ കുമാർ 45 പത്തഞ്ചേരി തീരുർ എന്നയാളെയും കഞ്ചാവ് സഹിതം അറസ്റ്റ് ചെയ്തിട്ടുണ്ട്.

സുനിൽ കുമാർ

സി.ഐ ജിജോ എം.ജെ യുടെ നേതൃത്വത്തിൽ, എസ്.ഐ. ജിഷിൽ, സി.പി.ഒ മാരായ അരുൺ ചോലക്കൽ, ധനീഷ് കുമാർ, , ആദർശ് തിങ്കൾ, ജിനേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.