ഒഐസിസി – ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റി ചിത്ര രചന മത്സരം സംഘടിപ്പിച്ചു

ഒഐസിസി -ഇൻകാസ് ഖത്തർ കൊല്ലം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർണ്ണം 2022 ഗാന്ധി ജയന്തി ദിനത്തിൽ C.K മേനോൻ നഗറിൽ (ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂൾ)വെച്ച് ചിത്ര രചന മത്സരം സംഘടിപ്പിച്ചു .ചടങ്ങിൽ കൊല്ലം ജില്ലാ പ്രസിഡന്റ് ഹാഷിം അപ്സര അദ്യക്ഷത വഹിച്ചു.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സമീർ എറമേല ഉത്‌ഘാടനം നിർവഹിച്ചു.-ന്യൂ ഇയർ കമ്പനി വൈസ് ചെയർമാൻ യൂസുഫ് ഹുസൈനീ മുഖ്യഅഥിതി ആയിരുന്നു .ഷിബു ഇബ്രാഹിം കുട്ടി (ജനെറൽ സെക്രെട്ടറി കൊല്ലം )സ്വാഗതം ആശംസിച്ചു .ചടങ്ങിൽ ഒഐസിസി ഇൻകാസ് ഖത്തറിലെ എല്ലാ ജില്ലാ കമ്മിറ്റി ഭാരവാഹികൾ പങ്കെടുത്തു.അനിൽകുമാർP.G(പ്രോഗ്രാം കോർഡിനേറ്റർ)റാഫി അഞ്ചൽ ,ജൂട്ടാസ് പോൾ,ശ്രീജിത്ത് ,നിഹാസ് കോടിയേരി ,നാസർ(ഗ്ലോബൽ കമ്മിറ്റി മെമ്പർ)സിറാജ് പാലൂർ ,നയീം മനാർ (യൂത്ത് വിങ് പ്രസിഡന്റ് )അൻവർ സാദാത്ത് ,കരീം നടക്കൽ ,നൗഫൽ കട്ടുപ്പാറ,ഷംസുദീൻ,പ്രേദീപ് ,ബഷീർ നന്മണ്ട,നൗഷാദ്,ഇർഫാൻ പകര,എന്നിവർ ആശംസകൾ നേർന്നു.ട്രഷറർ രഞ്ജിത് കൊടിയാട്ട് നന്ദി പറഞ്ഞു.