Fincat

ആശങ്കകൾക്ക് വിരാമം; മൂന്നാറിൽ പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി

മൂന്നാർ നൈമക്കാട് പശുക്കളെ കടിച്ചുകൊന്ന കടുവ കുടുങ്ങി. വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

1 st paragraph

കഴിഞ്ഞ കുറച്ച് ദിവസമായി കടുവ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഇടുക്കി മൂന്നാറിൽ ഇന്ന് വീണ്ടും പശുവിന് നേരെ കടുവയുടെ ആക്രമണമുണ്ടായിരുന്നു. കടലാർ എസ്റ്റേറിൽ മേയാൻ വിട്ട പശുവിനെയണ് കടുവ ആക്രമിച്ചത്. നെയമക്കാട് ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ ശ്രമങ്ങൾക്കിടെയാണ് കടലാർ എസ്റ്റേറ്റിലും കടുവയിറങ്ങിയത്. ഉച്ചയ്ക്ക് 12 മണിയോടെ കടലാർ സ്വദേശി വേലായുധന്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. ഒപ്പമുണ്ടായിരുന്ന വേലായുധൻ തലനാരിഴക്കാണ് കടുവയുടെ ആക്രമണത്തിൽ നിന്ന് രക്ഷെപെട്ടത്.

വളർത്ത് മൃഗങ്ങൾക്ക് നേരെ ആക്രമണം പതിവായതോടെ ഭീതിയിലായിരുന്നു പ്രദേശവാസികൾ. ഈ ആശങ്കകൾക്കൊടുവിലാണ് വനംവകുപ്പ് സ്ഥാപിച്ച കൂടിൽ കടുവ കുടുങ്ങിയത്.

2nd paragraph

കഴിഞ്ഞ ദിവസം രാത്രി പെരിയവരെ എസ്റ്റേറ്റ് റോഡിലൂടെ നടന്നുപോകുന്ന കടുവയെ വഴിയാത്രക്കാർ കണ്ടിരുന്നു. ഡ്രോൺ നിരീക്ഷണം നടത്തുമെന്ന് വനം വകുപ്പ് അറിയിച്ചെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകൾ മൂലം ഉപേക്ഷിച്ചിരുന്നു.