ബിനീഷ് കോടിയേരി പറഞ്ഞിട്ടാണ് പണം നിക്ഷേപിച്ചതെന്ന് പ്രതിയുടെ മൊഴി നിർണായക വെളിപ്പെടുത്തൽ;
ബെംഗ്ളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരിക്ക് കുരുക്കായി നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യപ്രതികളിലൊരാളായ അനൂപ് മുഹമ്മദ്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവര്‍ ബിസിനസില്‍ പണം നിക്ഷേപിച്ചതെന്ന് അനൂപ് എന്‍ഫോഴ്സമെന്റിന് മൊഴി നല്‍കി.പരപ്പന അഗ്രഹാര ജയിലില്‍ വച്ച് നടന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്‌ട്രേറ്റ് ചോദ്യം ചെയ്യലിലാണ് പ്രതിയുടെ നിര്‍ണായക വെളിപ്പെടുത്തല്‍.
50 ലക്ഷത്തില്‍ അധികം രൂപ അനൂപ് ഈ വഴി സമാഹരിച്ചെന്നാണ് എന്‍ഫോഴ്സ്മെന്റ് കണ്ടെത്തല്‍. ഇങ്ങനെ പണം നല്‍കിയവരില്‍ നിരവധി മലയാളികളുമുണ്ട്. ബിനാമി ഇടപാടുകളും അന്വേഷണ ഏജന്‍സി സംശയിക്കുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.ചോദ്യം ചെയ്യലുകളില്‍ നിന്ന് ലഭിച്ച പുതിയ വെളിപ്പെടുത്തലുകളുടെയും മൊഴികളുടേയും അടിസ്ഥാനത്തില്‍ ഈ നിക്ഷേപകരെ ചോദ്യം ചെയ്യും എന്‍ഫോഴ്സമെന്റ്