ജില്ലാ കലോത്സവം; മേളയ്ക്ക് തിരൂരിൽ തിരിതെളിയാന ഇനി ദിവസങ്ങള്‍ മാത്രം

തിരൂരില്‍ നടക്കുന്ന 33-മത് മലപ്പുറം റവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ പന്തലിന്റെ കാല്‍നാട്ടല്‍ കര്‍മ്മം കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ നിര്‍വഹിച്ചു. തിരൂര്‍ ബോയ്സ് സ്‌കൂള്‍ ഉള്‍പ്പടെ 16 വേദികളിലായായി നടക്കുന്ന കലോത്സവം നവംബര്‍ 28ന് വൈകീട്ട് നാലിന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. നവംബര്‍ 27ന് രാവിലെ 11 മുതല്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. വേദികളുടെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ തിരൂര്‍ നഗരസഭ ഉപാധ്യക്ഷന്‍ രാമന്‍കുട്ടി പാങ്ങാട്ട്, വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടര്‍ രമേഷ് കുമാര്‍, ഡി.വൈ.എസ്.പി. വി.വി. ബെന്നി, തലക്കാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബു, കൗണ്‍സിലര്‍മാരായ വി. നന്ദന്‍, കെ. ഷാനവാസ് തുടങ്ങിയവര്‍ പങ്കെടുത്തു.