വിദ്യാഭ്യാസ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു

 

തിരൂർ : തുഞ്ചൻ സ്മാരക കോളേജ്‌ അറബിക് ഗവേഷണ വിഭാഗം ഓരോ വർഷവും മികച്ച വിദ്യർഥികൾക്ക് സമ്മാനിക്കുന്ന ഫാരിഷ – നാഫിയ സ്മാരക പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കോളേജ് സെമിനാർ ഹാളിൽ സംഘടിപ്പിച്ച പുരസ്കാര ചടങ്ങ് ടി. എം. ജി കോളേജ്‌ മുൻ പ്രിൻസിപ്പൽ പ്രൊഫ. വി പി ബാബു ഉദ്ഘാടനം ചെയ്തു. അറബിക് ഗവേഷണ വിഭാഗം തലവൻ ഡോ. ജാഫർ സാദിഖ് അധ്യക്ഷനായി. അറബിക് മൂന്നാം വർഷ വിദ്യർഥികളായ ഫാത്തിമ ലുബ്‌ന, സെബിനാസ് എന്നിവർക്ക് ഫാരിഷ – നാഫിയ പുരസ്‌കാരങ്ങൾ കോളേജ് പ്രിൻസിപ്പൽ ഡോ. അജിത് എം. എസ് വിതരണം ചെയ്തു. ഡോ. സൈനുദ്ദീൻ പി ടി, ഡോ. അബ്ദുൽ ലത്തീഫ് പി പി, ഡോ. മുഹമ്മദ്‌ ചെനാടൻ, ഡോ. അബ്ദുള്ള ക്കോയ തങ്ങൾ, പ്രൊഫ. ആയിഷ, ഉസ്മാൻ മിഷ്കാത്തി, ഡോ. ഹിലാൽ, പ്രൊഫ. അഹ്മദ് കുട്ടി, ഡോ. അബ്ദുൽ ജലീൽ, ഡോ. ജാബിർ കെ ടി, ശരീഫ്, ഹബീബ, വിഷ്ണു, സിറാജ് എം. ടി, നജാത് ബീഗം എന്നിവർ സംസാരിച്ചു.