5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല.
ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
കോഴിക്കോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 5000ത്തോളം വാര്‍ഡുകളില്‍ ബിജെപിക്ക് സ്ഥാനാര്‍ഥികളില്ല. ചിലയിടങ്ങളില്‍ സ്വതന്ത്രരെ നിര്‍ത്തിയപ്പോള്‍ ചിലയിടങ്ങളില്‍ മുന്നണികളുമായി രഹസ്യ ധാരണയുണ്ടെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കാസര്‍കോട്ട് കോണ്‍ഗ്രസ്, ലീഗ്, ബിജെപി സഖ്യം ഉണ്ടെന്ന് ആരോപിച്ച് പനത്തടി പഞ്ചായത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രാജിവച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരി പഞ്ചായത്തിലാവട്ടെ കഴിഞ്ഞ തവണ ലീഗ് സ്ഥാനാര്‍ഥിയായിരുന്ന വനിത ഇത്തവണ ബിജെപി സ്ഥാനാര്‍ഥിയാണ്. ഇവിടെ കഴിഞ്ഞ തവണ എസ്ഡിപിഐ വിജയിച്ച വാര്‍ഡിലും ഇദ്ദേഹം ഇത്തവണ മല്‍സരിക്കുന്ന വാര്‍ഡിലും ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. പലയിടത്തും തദ്ദേശ സ്ഥാപനങ്ങളില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന ആരോപണം ശക്തമാണ്. ഇരുമുന്നണികളും രഹസ്യമായും പരസ്യമായും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടിനു മുതിരുന്നുണ്ടെന്നാണു റിപോര്‍ട്ടുകള്‍