ടെലിഫിലീം രംഗത്തെ ഭാവി വാഗ്ദാനങ്ങളായി  മുനവ്വര്‍ തലക്കടത്തൂരും, സി.കെ.ഫൈസലും

 

കെ.പി.ഒ. റഹ്മത്തുല്ല

ചുരുങ്ങിയകാലത്തിനുള്ളില്‍ ടെലിഫിലിം രംഗത്ത് മികച്ച വിജയങ്ങള്‍ കൈവരിച്ച തിരൂരിന്റെ ഭാവി വാഗ്ദാനങ്ങളാണ് മുനവ്വര്‍ തലക്കടത്തൂരും, സി.കെ.ഫൈസലും. മുനവ്വര്‍ സംവിധാനത്തിലും ഫൈസല്‍ കഥ, തിരക്കഥ, രചന, രംഗത്തുമാണ് വിജയ ജൈത്രയാത്രകള്‍ തുടരുന്നത്. ഒന്നരപ്പതിട്ടാണ്ട് കാലമായി മുനവ്വര്‍ ഈ രംഗത്ത് പുതിയ പരീക്ഷണങ്ങള്‍ വിജയകരമായി നടത്തി വരുന്നു. അഭിനയത്തിലൂടെയായിരുന്നു കലാരംഗത്തേക്കുള്ള കടന്ന് വരവ്. ഇതിനകം പതിനഞ്ചോളം ഹോം സിനിമകളില്‍ അഭിനയിക്കുകയും സംവിധാനം ചെയ്യുകയുമുണ്ടായിട്ടുണ്ട്. ചെറുപ്പത്തില്‍ തന്നെ മിമിക്രിയിലും തിളങ്ങി നിന്നിരുന്നു. എന്റെ കിത്താബിലെ പെണ്ണ്, ദി മര്‍ഡര്‍, ഡേ ഓഫ് ലൗ, എന്നിവയെല്ലാമാണ് പ്രധാന ഹോം സിനിമകള്‍. ലഹരിക്കെതിരെ സിനമയിലൂടെ പ്രതിരോധം തീര്‍ത്ത ദ മര്‍ഡറിന് ആക്ട് പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. മികച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ കലാസൃഷ്ടി എന്ന നിലയില്‍ മലപ്പുറം ജില്ലയിലെ നൂറിലേറെ സ്‌കൂളുകളില്‍ ഇതി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സ്പീഡ് എന്റര്‍ടൈമെന്റ് ചാനലിലൂടെ പുറത്തിറക്കിയ ദ ക്ലോസ് ഫയല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഒരു കൊലപാതകവുമായി ബന്ധപ്പെട്ട അന്വോഷണാത്മക ചിത്രമാണിത്. ക്രൂഷിദര്‍, ഇന്ദ്രനീല, ഇന്ത്യന്‍ ബോയ്, ബി കെയര്‍ഫുള്‍, എന്നിവയെല്ലാമാണ് മുനവ്വര്‍ സംവിധാനം ചെയ്ത ഹോം സിനിമകള്‍. അറബിപൊന്ന് തേടി, ഈ ദുനിയാവ്, ആകാശ യാത്ര, എന്നിങ്ങനെയുള്ള ടെലി ഫിലീമുകളും സംവിധാനം ചെയ്തിട്ടുണ്ട്.

തിരൂര്‍ പൊറൂര്‍ സ്വദേശിയായ സി.കെ.ഫൈസല്‍ കലാസാഹിത്യ രംഗത്തെ നല്ലൊരു വാഗ്ദാനമാണ്. സ്‌കൂളില്‍ പ0ിച്ചിരുന്ന കാലത്ത് തന്നെ ഇദ്ദേഹം കലാസൃഷ്ടികള്‍ രചിച്ച് തുടങ്ങിയിരുന്നു. സ്‌കൂള്‍ കലോത്സവങ്ങളില്‍ അവതരിപ്പിക്കാവുന്ന നാടകങ്ങളോടെയായി രുന്നു തുടക്കം. പിന്നീട് നാടകം, ടേലി ഫിലീം, ഹോം സിനിമകള്‍ ഡോക്യൂമെന്ററി എന്നിവ യിലെല്ലാം ഒരു കൈ നോക്കിയിട്ടുണ്ട്. ആരംഗത്തും മിന്നുന്ന പ്രതിഭയായി മാറി. പൊറൂര്‍ സ്‌കൂളിനെകുറിച്ച് എടുത്ത ഡോക്യൂമെന്റിക്ക് ജില്ലാ കലക്ടറുടെ പുരസ്‌കാരം നേടിയിട്ടുണ്ട്. അവസരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ ഫൈസലില്‍ നിന്നും മലയാള സിനിമാ മേഖലക്ക് ഇനിയും ഏറെ കനപ്പെട്ട സംഭാവനകള്‍ ലഭിക്കുമെന്ന് തീര്‍ച്ച. അവസാനമായി ഇരുവരും കഥയെഴുതി സംവിധാനം ചെയ്ത ക്ലോസ് ദ ഫയല്‍ എന്ന ഒ.ടി.ടി സിനിമ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. സ്പീഡ് എന്റര്‍ടൈം യു.ട്യൂബ് ചാനലില്‍ ഇപ്പോഴും ഇത് പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്നു. ഈ ചാനലിന് 10 കെ, സസ്‌ക്രൈബേഴ്‌സ് തികഞ്ഞതിന്റ വിജയാഹ്ലാദം തിരൂര്‍ സ്‌കൗട്ട് ആന്റ് ഗൈഡ് ഹാളില്‍ നടക്കുകയുണ്ടായി. പ്രശസ്ത കലാകാരന്മാരായ എം.എം. പുറത്തൂര്‍, സേല്‍ടി തിരൂര്‍, റസാഖ് ഗുരുവായൂര്‍, അനീന, അഷ്‌റഫ് പവര്‍സൂണ്‍, മിനി മാളവിക, ജാന്‍, അനീസ് തിരൂര്‍ എന്നിവരൊക്കെ ചടങ്ങില്‍ സംബന്ധിച്ചിരുന്നു.

മുനവ്വറും, ഫൈസലും സിനിമാ രംഗത്തെ തിരൂരിന്റെ അവസരം തേടുന്ന പ്രതിഭകളാണ്. നല്ലൊരു തിയേററര്‍ സിനിമയുടെ സ്‌ക്രിപ്‌ററും ഇവരുടെ കൈവശമുണ്ട്. ആ സ്വപ്നം ് യാഥാര്‍ത്ഥമാക്കാനുള്ള ക0ിനപരിശ്രമങ്ങളിലാണ് ഈ രണ്ട് കലാകാരന്‍മാരും. തിരൂര്‍ വിജയന്റെ ഈ പിന്‍ഗാമികള്‍ക്ക് താങ്ങും തണലുമാകാന്‍ കലാ കൈരളിയിലെ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. അവസരം ലഭിച്ചാല്‍ മുനവ്വറും ഫൈസലും അഭ്രപാളികളില്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കും എന്ന് തീര്‍ച്ച.