പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കാൻ ഫീസ് ഈടാക്കിയതിനെതിരെ കോൺഗ്രസ് പരാതി നൽകി
പൊന്നാനി: മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നു പോകുന്നതിന് പ്രവേശന ഫീസ് ഈടാക്കിയ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ്.
പൊന്നാനിയിലെ ജനങ്ങൾക്ക് മത്സ്യബന്ധന തുറമുഖത്തേക്ക് നടന്നുപോകുന്നതിന് പത്തു രൂപയും, സൈക്കിളി 15 രൂപയും, ബൈക്കിന് 20 രൂപയും പ്രവേശന ഫീസ് വാങ്ങുന്ന പൊന്നാനി തുറമുഖ എൻജിനീയറിങ് വകുപ്പിന്റെ ജനദ്രോഹ നടപടിക്ക് പരിഹാരം കാണണം എന്ന് ആവശ്യപ്പെട്ട് പൊന്നാനി നഗരസഭ സെക്രട്ടറിക്ക് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി പ്രതിഷേധിച്ചു.
മണ്ഡലം പ്രസിഡണ്ട് എം അബ്ദുല്ലത്തീഫ്, പുന്നക്കൽ സുരേഷ്, എ പവിത്രകുമാർ, എം രാമനാഥൻ, സക്കീർ, സതീശൻ പള്ളപ്പുറം, ബക്കർ, ഫജറു, പിടി ജലീൽ, ഷറഫു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.