സി കെ അബ്ദുറഹ്മാൻ ഫൈസിക്ക് ഡോക്ടറേറ്റ്

തിരൂർ : പള്ളിദർസ് കരിക്കുലവും കേരളത്തിൽ അറബി ഭാഷയുടെയും സാഹിത്യത്തിന്റെയും പ്രചാരണത്തിൽ അതിന്റെ പങ്കും :ഒരു അപഗ്രഥന പഠനം എന്ന വിഷയത്തിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഗവേഷണ സെന്ററായ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജ് അറബിക് വിഭാഗത്തിൽ നിന്നും സി കെ അബ്ദുറഹ്മാൻ ഫൈസിക്ക് ഡോക്ടറേറ്റ് ലഭിച്ചു. തുഞ്ചൻ സ്മാരക ഗവൺമെന്റ് കോളേജിലെ ആദ്യ ഡോക്ടറേറ്റ് കൂടിയാണ് ഇത്. കോളേജ് പിജി അറബിക് ഗവേഷണ വിഭാഗത്തിലെ അസി. പ്രൊഫസർ ഡോ. ജാബിർ കെ ടി ഹുദവിക്ക് കീഴിലായിരുന്നു പഠനം. അരിപ്രയിലെ സി. കെ സഈദ് മുസ്‌ലിയാർ ആയിഷ ഹജ്ജുമ്മ എന്നി വരുടെ മകനായ അബ്ദുറഹ്മാൻ ഫൈസി മലപ്പുറം ആലത്തൂർ പടി മസ്ജിദ് ഖാദിയും മുദരിസുമായി സേവനം ചെയ്യുന്നു. മാഷിദയാണ് ഭാര്യ. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ അംഗം, സമസ്ത ദേശീയ വിദ്യാഭ്യാസ പദ്ധതി ഗവേണിംഗ് ബോർഡ് അംഗം എന്നീ വിവിധ സ്ഥാനങ്ങൾ വഹിക്കുന്നു.