കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തേക്ക് കേക്കുകളും
തിരുർ: കോവിഡ് കാലത്തെ തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്തെ പരീക്ഷണകാലംകൂടിയാണ്. നിയന്ത്രണങ്ങൾക്കുള്ളിലും പരമാവധി വോട്ടുറപ്പിക്കാൻ വിവിധ മാർഗങ്ങൾ തേടുകയാണ് മുന്നണികൾ. സ്ഥാനാർഥികളുടെ ചിഹ്നംപതിച്ച കേക്കുകൾക്ക് ആവശ്യക്കാരേറെ.
പരസ്യ പ്രചാരണങ്ങളും അനൗൺസ്‌മെന്റുകളും ഇല്ലാത്ത സാഹചര്യത്തിൽ സ്ഥാനാർഥികളുടെ ചിഹ്‌നം പരിചയപ്പെടുത്താനുള്ള എളുപ്പവഴിയാണിത്. തെരഞ്ഞെടുപ്പ് യോഗങ്ങളിൽ കേക്ക് മുറിക്കുന്നതും പതിവാണ്. എല്ലാ രാഷ്‌ട്രീയ പാർടികളുടെയും ചിഹ്നം പതിപ്പിച്ച കേക്കുകൾ വിപണിയിൽ ലഭ്യമാണ്.
800 രൂപമുതലാണ് വില. ഫ്രഷ് ക്രീമിലാണ് കേക്ക് തയ്യാറാക്കുന്നത്. ബ്ലാക്ക് ഫോറസ്റ്റ്, വൈറ്റ് ഫോറസ്റ്റ്, റെഡ് വെൽവെറ്റ് തുടങ്ങിയ ഏതും ലഭിക്കും.
ചിഹ്നം മാത്രമല്ല, മുന്നണികളുടെ ആവശ്യമനുസരിച്ച് പലനിറത്തിലും കേക്കുകൾ തയ്യാറാക്കുന്നു. ആദ്യമായാണ് കേക്കിൽ ഇത്തരമൊരു പരീക്ഷണം.