മാതൃദിനത്തിൽ 40 കഴിഞ്ഞ അമ്മമാരുടെ ആരോഗ്യം ശ്രദ്ധിക്കാം

മാതൃദിനം എന്ന് പറയുമ്ബോള്‍ തന്നെ അമ്മയുടെ ആരോഗ്യം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. ആരോഗ്യം മാത്രമല്ല മറ്റ് പല കാര്യങ്ങളും മാതൃദിനത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പക്ഷേ പല അമ്മമാരും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. പ്രത്യേകിച്ച്‌ 40-ന് ശേഷം പ്രായമുള്ളവര്‍. ഇവരുടെ ഭക്ഷണം ആരോഗ്യം എന്നത് വളരെയധികം പ്രാധാന്യത്തോടെ കണക്കാക്കേണ്ട ഒന്നാണ്. പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ഭക്ഷണത്തിലൂടെ വേണം ശ്രദ്ധിക്കേണ്ടത്. നാല്‍പ്പതിന് ശേഷം ഉള്ള അമ്മമാര്‍ അവരുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഉണ്ട്.

 

പ്രായം കൂടുന്തോറും സ്ത്രീകളില്‍ ശരീരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് വിധേയമാവുന്നു. ഹോര്‍മോണ്‍ മാറ്റങ്ങള്‍ പലപ്പോഴും ശാരീരികമായും മാനസികമായും പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യവും ക്ഷേമവും നിലനിര്‍ത്തുന്നതിന് വേണ്ടി അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തില്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആവശ്യമായ ധാതുക്കളും വിറ്റാമിനുകളും മിനറല്‍സും എല്ലാം ധാരാളം കഴിക്കേണ്ടത് അത്യാവശ്യമാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഇലക്കറികള്‍

ഇലക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ചീര, മുരിങ്ങ, പാലക്ക് മറ്റ് പച്ചിലകള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇതിലുള്ള വിറ്റാമിനുകളും ധാതുക്കളുടേയും ആന്റിഓക്‌സിഡന്റുകളുടേയും മികച്ച ഉറവിടങ്ങളാണ്. സ്ത്രീകള്‍ നിര്‍ബന്ധമായും ഇത്തരം ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് സ്ഥിരമായി കഴിക്കുന്നതിലൂടെ ഹൃദ്രോഗം, പ്രമേഹം, കാന്‍സര്‍ തുടങ്ങിയ ഗുരുതര രോഗങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

കൊഴുപ്പുള്ള മത്സ്യം

ഭക്ഷണശീലത്തില്‍ മത്സ്യം ഒരിക്കലും ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. സാല്‍മണ്‍, ട്യൂണ, മത്തി തുടങ്ങിയ കൊഴുപ്പുള്ള മത്സ്യങ്ങളില്‍ ഒമേഗ -3 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും തലച്ചോറിന്റേ ആരോഗ്യത്തിനും ഓര്‍മ്മശക്തിക്കും ഹൃദയാരോഗ്യത്തിനും എല്ലാം സഹായിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് സ്ഥിരമായി കഴിക്കുന്നതിന് സ്ത്രീകള്‍ ശ്രദ്ധിക്കണം. കൂടാതെ ശരീരത്തിലെ വീക്കം കുറക്കുന്നതിനും സഹായിക്കുന്നു.

ബെറികള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഇത് കോശങ്ങളിലുണ്ടാവുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് നമ്മളെ വിട്ടുമാറാത്ത പല രോഗങ്ങളേയും ഇല്ലാതാക്കുകയും അതിനുള്ള സാധ്യതയെ കുറക്കുന്നതിനും സഹായിക്കുന്നു. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ഇത്തരം ബെറികള്‍. അതുകൊണ്ട് തന്നെ ഭക്ഷണത്തില്‍ ഒരിക്കലും ഇവയൊന്നും ഒഴിവാക്കാതിരിക്കുന്നതിന് ശ്രദ്ധിക്കണം.

മുഴുവന്‍ ധാന്യങ്ങള്‍

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ക്വിനോവ, ബ്രൗണ്‍ റൈസ്, ഓട്‌സ് എന്നിവ പോലുള്ള ധാന്യങ്ങള്‍ ധാരാളം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലാകട്ടെ നാരുകളും മറ്റ് അവശ്യ പോഷകങ്ങളും കൊണ്ട് സമ്ബുഷ്ടമാണ് എന്നതില്‍ സംശയം വേണ്ട. പ്രമേഹത്തെ ഇല്ലാതാക്കുന്നതിനും മികച്ച ദഹനത്തിനും എന്തുകൊണ്ടും ഉപയോഗിക്കാവുന്നതാണ് ഇത്തരം ധാന്യങ്ങള്‍. കൂടാതെ ഹൃദയാരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും ഇത്തരം ധാന്യങ്ങള്‍ സഹായിക്കുന്നു.

നട്സും വിത്തുകളും

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നട്‌സ് വിത്തുകള്‍ എന്നിവയെല്ലാം സ്ഥിരമാക്കുന്നതിന് സ്ത്രീകള്‍ ശ്രദ്ധിക്കണം. ബദാം, വാല്‍നട്ട്, ചിയ വിത്തുകള്‍, ഫ്ളാക്സ് സീഡുകള്‍ തുടങ്ങിയ നട്ട്സും വിത്തുകളില്‍ ധാരാളം കൊഴുപ്പുകള്‍, പ്രോട്ടീന്‍, നാരുകള്‍ എന്നിവ ധാരാളമുണ്ട്. ഇത് ശരീരത്തിലെ അമിത കൊഴുപ്പിനെ ഇല്ലാതാക്കുന്നതിനും കൊളസ്‌ട്രോള്‍ കുറക്കുന്നതിനും സഹായിക്കുന്നു. തലച്ചോറിന്റെ ആരോഗ്യത്തിനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

പ്രോബയോട്ടിക് അടങ്ങിയ ഭക്ഷണങ്ങള്‍

ശരീരത്തിന് ആവശ്യമായി വരുന്ന അനിവാര്യ ഘടകമാണ് പ്രോബയോട്ടിക്. ഇത് കുടലിന്റെ ആരോഗ്യത്തിനും ദഹന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും വേണ്ടി പ്രോബയോട്ടിക് ഭക്ഷണങ്ങള്‍ കഴിക്കുന്നതിന് ശ്രദ്ധിക്കുക. ഇതില്‍ തൈര്, മറ്റ് പുളിപ്പിച്ച ഭക്ഷണങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുന്നു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണത്തിനും വേണ്ടി ഇത്തരം ഭക്ഷണങ്ങള്‍ സ്ഥിരമാക്കാവുന്നതാണ്.

പ്രോട്ടീന്‍

ശരീരത്തിന് അതിന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിന് വേണ്ടി പ്രോട്ടീന്‍അനിവാര്യമായ ഒന്നാണ്. ചിക്കന്‍, പയര്‍, ടോഫു, ടര്‍ക്കി എന്നിവയെല്ലാം ധാരാളം കഴിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കുക. ഇതിലെല്ലാം ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിന് ശക്തിയും ആരോഗ്യ ഗുണങ്ങളും നല്‍കുന്നു. ഇത് ശരീരത്തെ ശക്തമാക്കുന്നതിനും പേശികളുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.